സ്വര്‍ണക്കടത്ത്: പദ്ധതി തയ്യാറാക്കിയത് കോണ്‍സുല്‍ ജനറല്‍; പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു; ഇ.ഡിക്ക് സരിത്തിന്റെ മൊഴി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പ്രതി സരിത്തിന്റെ നിര്‍ണായക മൊഴി. സ്വര്‍ണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യുഎഇ കോണ്‍സുല്‍ ജനറല്‍ ആണെന്നും പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും സരിത്ത് മൊഴി നല്‍കി. 2017-18 കാലയളവില്‍ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് വ്യാപകമായി സ്വര്‍ണം കടത്തിയിരുന്നു. പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന കോണ്‍സല്‍ ജനറലിന്റെ ഉറപ്പ് വിശ്വസിച്ചാണ് പേര് പറയാതിരുന്നതെന്നും സരിത്ത് പറയുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയെ […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പ്രതി സരിത്തിന്റെ നിര്‍ണായക മൊഴി. സ്വര്‍ണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യുഎഇ കോണ്‍സുല്‍ ജനറല്‍ ആണെന്നും പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും സരിത്ത് മൊഴി നല്‍കി. 2017-18 കാലയളവില്‍ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് വ്യാപകമായി സ്വര്‍ണം കടത്തിയിരുന്നു. പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന കോണ്‍സല്‍ ജനറലിന്റെ ഉറപ്പ് വിശ്വസിച്ചാണ് പേര് പറയാതിരുന്നതെന്നും സരിത്ത് പറയുന്നു.

യുഎഇ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പുതിയ മൊഴി. കോണ്‍സുല്‍ ജനറലും അക്കൗണ്ടന്റ് ഖാലിദുമാണ് കേരളത്തിലേക്ക് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതിന്റെ സൂത്രധാരന്‍ എന്ന മൊഴിക്ക് പിന്നാലെ 2017-18 കാലയളവില്‍ ഇത്തരത്തില്‍ വ്യാപകമായി ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയതായും മൊഴിയില്‍ പറയുന്നു.

യുഎഇ സ്വദേശിനിയായ സ്ത്രീ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോണ്‍സുല്‍ ജനറല്‍ സ്വര്‍ണമെത്തിച്ചിരുന്നതായും ഇവരുമായി സഹകരിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നും ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Articles
Next Story
Share it