സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ റിമാണ്ടിലായ സരിത എസ്. നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ റിമാണ്ടിലായ സരിത എസ്. നായരെ കാഞ്ഞങ്ങാട് ജില്ലാജയിലിലെ വനിതാബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് വേണ്ടിയാണ് സരിതയെ കാഞ്ഞങ്ങാട്ടെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസില്‍ റിമാണ്ടിലായ സരിത കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുകയായിരുന്നു. ഇവിടെ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സരിതയെ കാഞ്ഞങ്ങാട്ടെ ജയിലിലേക്ക് കൊണ്ടുവന്നത്. കോവിഡ് പരിശോധനക്കുശേഷം നെഗറ്റീവാകുന്ന കോഴിക്കോട് […]

കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ റിമാണ്ടിലായ സരിത എസ്. നായരെ കാഞ്ഞങ്ങാട് ജില്ലാജയിലിലെ വനിതാബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് വേണ്ടിയാണ് സരിതയെ കാഞ്ഞങ്ങാട്ടെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസില്‍ റിമാണ്ടിലായ സരിത കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുകയായിരുന്നു. ഇവിടെ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സരിതയെ കാഞ്ഞങ്ങാട്ടെ ജയിലിലേക്ക് കൊണ്ടുവന്നത്. കോവിഡ് പരിശോധനക്കുശേഷം നെഗറ്റീവാകുന്ന കോഴിക്കോട് മുതല്‍ കാസര്‍കോടുവരെയുള്ള വനിതാതടവുകാരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് ഇപ്പോള്‍ പാര്‍പ്പിക്കുന്നത്. നെയ്യാറ്റിന്‍കര തൊഴില്‍തട്ടിപ്പുകേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it