ശരത്‌ലാല്‍, കൃപേഷ് രക്തസാക്ഷിദിനാചരണം 16, 17ന്; രാഹുല്‍ മാങ്കൂട്ടവും കെ.എം ഷാജിയും എത്തും

കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വദിനം 16, 17 തീയതികളില്‍ ആചരിക്കാന്‍ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. 16ന് വൈകിട്ട് 5 മണിക്ക് ചാലിങ്കാല്‍ ദേവദാസ് സ്മൃതി മണ്ഡപത്തില്‍ നിന്ന് കല്ല്യോട്ട് ശരത്ലാല്‍, കൃപേഷ് സ്മൃതിമണ്ഡപത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സ്മൃതി ജ്യോതി പ്രയാണം' നടത്തും. 17ന് രാവിലെ 9 മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് കല്ല്യോട്ട് ശരത് ലാല്‍, […]

കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വദിനം 16, 17 തീയതികളില്‍ ആചരിക്കാന്‍ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. 16ന് വൈകിട്ട് 5 മണിക്ക് ചാലിങ്കാല്‍ ദേവദാസ് സ്മൃതി മണ്ഡപത്തില്‍ നിന്ന് കല്ല്യോട്ട് ശരത്ലാല്‍, കൃപേഷ് സ്മൃതിമണ്ഡപത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സ്മൃതി ജ്യോതി പ്രയാണം' നടത്തും. 17ന് രാവിലെ 9 മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് കല്ല്യോട്ട് ശരത് ലാല്‍, കൃപേഷ് സ്മൃതി മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും വൈകിട്ട് 4 മണിക്ക് കല്ല്യോട്ട് ടൗണില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എന്നിവര്‍ സംബന്ധിക്കും.
അനുസ്മരണ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്താനായി ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി മെമ്പര്‍ ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി ഭാരവാഹികളായ എം.സി പ്രഭാകരന്‍, മാമുനി വിജയന്‍, പി.വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജയിംസ്, വി.ആര്‍ വിദ്യാസാഗര്‍, ധന്യസുരേഷ്, സി. രാജന്‍ പെരിയ, കെ.വി. ഭക്തവത്സലന്‍, സി. കെ അരവിന്ദന്‍, സാജിദ് മവ്വല്‍, ബി.പി. പ്രദീപ് കുമാര്‍, കാര്‍ത്തികേയന്‍ പെരിയ, രാമകൃഷ്ണന്‍ പെരിയ, അഡ്വ. എം.കെ ബാബുരാജ്, പ്രമോദ് പെരിയ, രവീന്ദ്രന്‍ കരിച്ചേരി സംസാരിച്ചു.

Related Articles
Next Story
Share it