സര്‍ക്കാര്‍ സ്വീകരണത്തില്‍ സന്തോഷ് ട്രോഫി ഫിസിയോയെ ഒഴിവാക്കി; വിവാദം കൊഴുക്കുന്നു

കാസര്‍കോട്: സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന് ടീമിന്റെ ഫിസിയോ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് പട്‌ളയെ അവഗണിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നോട്ടീസ് നല്‍കി. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് ഫിസിയോ എന്ന നിലയില്‍ സദാ ഊര്‍ജം നല്‍കിയ കാസര്‍കോട്ടുകാരനായ മുഹമ്മദ് പട്‌ളയെ അവഗണിച്ച സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാന്‍ സര്‍ക്കാറും കായിക […]

കാസര്‍കോട്: സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന് ടീമിന്റെ ഫിസിയോ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് പട്‌ളയെ അവഗണിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നോട്ടീസ് നല്‍കി. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് ഫിസിയോ എന്ന നിലയില്‍ സദാ ഊര്‍ജം നല്‍കിയ കാസര്‍കോട്ടുകാരനായ മുഹമ്മദ് പട്‌ളയെ അവഗണിച്ച സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരം നല്‍കാന്‍ സര്‍ക്കാറും കായിക വകുപ്പും തയ്യാറാകണമെന്നും എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
മുഴുവന്‍ ടീം അംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും ആദരം നല്‍കിയപ്പോള്‍ ക്ഷണം ലഭിക്കാത്തത് കൊണ്ട് മുഹമ്മദ് പട്‌ള മാറി നില്‍ക്കുകയായിരുന്നു.
ഒരു ടീമിന്റെ അഭിവാജ്യഘടകമാണ് ഫിസിയോ. സന്തോഷ് ട്രോഫി സ്വന്തമാക്കുന്നതില്‍ മുഹമ്മദ് പട്‌ളയുടെ സേവനം മറക്കാനോ മറച്ചുവെക്കാനോ കഴിയില്ല. ടീമിന് കേരള സര്‍ക്കാര്‍ നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് സംഘാടകരായ കായിക വകുപ്പ് മുഹമ്മദ് പട്‌ളയെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ട് അടക്കം വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തെ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ആരുടെ വീഴ്ചയാണെന്ന് അന്വേഷിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
മുഹമ്മദ് പട്‌ളയെ അവഗണിച്ചതില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it