സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതിയുടെ വി. കോമന് മാസ്റ്റര്‍ സ്മാരക ചെറുകഥാ പുരസ്കാരത്തിന് അജിജേഷ് പച്ചാട്ട് അര്‍ഹനായി. ചെന്നായ വേട്ട എന്ന കഥയ്ക്കാണ് പുരസ്കാരം. മാധ്യമ പ്രവര്ത്തകന് വി.വി പ്രഭാകരന്, കഥാകൃത്ത് ഗോവിന്ദന് രാവണീശ്വരം, അധ്യാപകന് ജനാര്ദ്ദനന് പുല്ലൂര്‍, ബാലന് കുന്നുമ്മല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്. 21ന് വൈകിട്ട് നാലിന് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. സുരേന്ദ്രന് അവാര്‍ഡ് വിതരണം […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതിയുടെ വി. കോമന് മാസ്റ്റര്‍ സ്മാരക ചെറുകഥാ പുരസ്കാരത്തിന് അജിജേഷ് പച്ചാട്ട് അര്‍ഹനായി. ചെന്നായ വേട്ട എന്ന കഥയ്ക്കാണ് പുരസ്കാരം. മാധ്യമ പ്രവര്ത്തകന് വി.വി പ്രഭാകരന്, കഥാകൃത്ത് ഗോവിന്ദന് രാവണീശ്വരം, അധ്യാപകന് ജനാര്ദ്ദനന് പുല്ലൂര്‍, ബാലന് കുന്നുമ്മല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്. 21ന് വൈകിട്ട് നാലിന് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. സുരേന്ദ്രന് അവാര്‍ഡ് വിതരണം ചെയ്യും. സഹകാരിയായിരുന്ന വി. രാഘവന് നായരുടെ സ്മരണാര്‍ത്ഥം ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠന മികവിന് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം, അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ജൂറി അംഗം എസ്. ഗോവിന്ദന് രാവണീശ്വരം, ഭാരവാഹികളായ കെ. ശശിധരന്, എം. ബിനു, രത്നാകരന് മധുരമ്പാടി, എം.വി നാരായണന്, ശശി സംബന്ധിച്ചു.