സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം പി.ജി റീനയ്ക്ക്

കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്‌കൃതിയുടെ വി.കോമന്‍ മാസ്റ്റര്‍ സ്മാരക ചെറുകഥാപുരസ്‌കാരത്തിന് പി.ജി റീനയെ തിരഞ്ഞെടുത്തു. ഒപ്പീസ് എന്ന കഥയ്ക്കാണ് പുരസ്‌കാരം. വി.വി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണീശ്വരം, പല്ലവ നാരായണന്‍, ജനാര്‍ദ്ദനന്‍ പുല്ലൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. 28ന് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സഹകാരിയായിരുന്ന വി. രാഘവന്‍ നായരുടെ സ്മരണാര്‍ത്ഥം ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിന് ഏര്‍പ്പെടുത്തിയ […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്‌കൃതിയുടെ വി.കോമന്‍ മാസ്റ്റര്‍ സ്മാരക ചെറുകഥാപുരസ്‌കാരത്തിന് പി.ജി റീനയെ തിരഞ്ഞെടുത്തു. ഒപ്പീസ് എന്ന കഥയ്ക്കാണ് പുരസ്‌കാരം. വി.വി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണീശ്വരം, പല്ലവ നാരായണന്‍, ജനാര്‍ദ്ദനന്‍ പുല്ലൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. 28ന് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സഹകാരിയായിരുന്ന വി. രാഘവന്‍ നായരുടെ സ്മരണാര്‍ത്ഥം ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിന് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്യും.
കഥാകാരിയും കവയത്രിയുമായ റീന മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയാണ്. കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്. ആകാശവേരുകള്‍ എന്ന കവിതാസമാഹാരവും ഭായ് ബസാര്‍ എന്ന കഥാ സമാഹാരവും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ജേര്‍ണലുകളിലും എഴുതിവരുന്നു. ഇംഗ്ലിഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.എസ് എഴുത്തച്ഛന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള കലാ കേന്ദ്രം കമലാ സുരയ്യ ചെറുകഥ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Related Articles
Next Story
Share it