വാക്കുപാലിച്ച് ദ്രാവിഡ്; മലയാളി താരം സഞ്ജു സാംസണ്‍ അടക്കം അഞ്ച് യുവ താരങ്ങള്‍ക്ക് ഒരേ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം
കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ യുവതാരങ്ങളോട് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്ക് പാലിച്ചു. മൂന്നാം ഏകദിനത്തില്‍ അഞ്ച് യുവതാരങ്ങളാണ് രാജ്യന്തര ഏകദിന അരങ്ങേറ്റം നടത്തിയത്. ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല എന്നായിരുന്നു രാഹുല്‍ ദ്രാവിഡ് താരങ്ങള്‍ക്ക് നല്‍കിയ വാക്ക്. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ് അണിഞ്ഞത്. ശ്രീശാന്തിന് […]

കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ യുവതാരങ്ങളോട് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ വാക്ക് പാലിച്ചു. മൂന്നാം ഏകദിനത്തില്‍ അഞ്ച് യുവതാരങ്ങളാണ് രാജ്യന്തര ഏകദിന അരങ്ങേറ്റം നടത്തിയത്. ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല എന്നായിരുന്നു രാഹുല്‍ ദ്രാവിഡ് താരങ്ങള്‍ക്ക് നല്‍കിയ വാക്ക്. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ് അണിഞ്ഞത്.
ശ്രീശാന്തിന് ശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളി താരം എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനും സഞ്ജുവിനായി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 13 റണ്‍സില്‍ പുറത്തായതോടെ മൂന്നാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 19ാം ഓവറില്‍ പുറത്താകുമ്പോള്‍ അരങ്ങേറ്റത്തിലെ അര്‍ധ ശതകത്തിന് നാല് റണ്‍സ് മാത്രം അകലെയായിരുന്നു. അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 46 പന്തില്‍ 46 റണ്‍സ് ആണ് താരം നേടിയത്. ഓപണര്‍ പൃഥ്വി ഷാ 49 റണ്‍സ് എടുത്തു പുറത്തായി. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന നിലയിലാണ്. മനീഷ് പാണ്ഡെയും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ടീം വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ പുറത്തിരുത്തിയാണ് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. ഹര്‍ദിക് പാണ്ഡ്യയാണ് മൂന്നാം മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍.
രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങള്‍ക്ക് ഒന്നിച്ച് അവസരം നല്‍കുന്നത്. ഇതിനു മുമ്പ് 1980ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സന്ദീപ് പാട്ടീല്‍, തിരുമലൈ ശ്രീനിവാസന്‍ എന്നിങ്ങനെ അഞ്ചുപേര്‍ക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നവ്ദീപ് സെയ്‌നി, ചേതന്‍ സാകരിയ.