മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സെഞ്ച്വറി

ലോകകപ്പില്‍ നീല കുപ്പായമണിയുക എന്ന തന്റെ സ്വപ്‌നം സെലക്ടര്‍മാര്‍ തടഞ്ഞപ്പോഴും എഷ്യാകപ്പില്‍ അവസരം നല്‍കാതിരുന്നപ്പോഴും എന്തിനേറെ രണ്ടാംനിര ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കുമ്പോള്‍ നായകസ്ഥാനത്ത് നിയമിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ടീമിലെ സ്ഥാനം പോലും നല്‍കാതെ അവഗണിച്ചപ്പോഴും മലയാളിയായ സഞ്ജു സാംസണ്‍ സംയമനത്തോടെ കാത്തിരുന്നത് ബാറ്റു കൊണ്ടുള്ള ഈ മറുപടിക്ക് വേണ്ടിയായിരുന്നു.ഫാന്‍സ് സപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഒന്നാംനിര താരങ്ങളോടൊപ്പം നില്‍ക്കുമ്പോഴും അവഗണനയില്‍ സഞ്ജു ഒന്നാം സ്ഥാനത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി എട്ടര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നീല കുപ്പായമണിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം നോക്കിയാല്‍ […]

ലോകകപ്പില്‍ നീല കുപ്പായമണിയുക എന്ന തന്റെ സ്വപ്‌നം സെലക്ടര്‍മാര്‍ തടഞ്ഞപ്പോഴും എഷ്യാകപ്പില്‍ അവസരം നല്‍കാതിരുന്നപ്പോഴും എന്തിനേറെ രണ്ടാംനിര ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കുമ്പോള്‍ നായകസ്ഥാനത്ത് നിയമിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് ടീമിലെ സ്ഥാനം പോലും നല്‍കാതെ അവഗണിച്ചപ്പോഴും മലയാളിയായ സഞ്ജു സാംസണ്‍ സംയമനത്തോടെ കാത്തിരുന്നത് ബാറ്റു കൊണ്ടുള്ള ഈ മറുപടിക്ക് വേണ്ടിയായിരുന്നു.
ഫാന്‍സ് സപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഒന്നാംനിര താരങ്ങളോടൊപ്പം നില്‍ക്കുമ്പോഴും അവഗണനയില്‍ സഞ്ജു ഒന്നാം സ്ഥാനത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി എട്ടര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നീല കുപ്പായമണിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം നോക്കിയാല്‍ മനസിലാക്കാം സഞ്ജുവെന്ന പ്രതിഭയോട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാട്ടിയ അവഗണന ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്ന രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റും ആരാധകരും സഞ്ജുവിന്റെ കഴിവില്‍ അര്‍പ്പിച്ച വിശ്വാസം വെറുതെയല്ലെന്ന് ഇന്നത്തെ നിര്‍ണായക ഇനിംഗ്‌സിലൂടെ സഞ്ജു തെളിയിച്ചു.
സൗത്താഫ്രിക്കന്‍ മണ്ണില്‍ മുന്‍നിര പതറിയ നിര്‍ണ്ണായക അവസരത്തിലെ ഇന്നിംഗ്‌സ് സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ബൗണ്ടറികള്‍ക്ക് നീളം കൂടിയ ബോളാണ്ട് പാര്‍ക്ക് ഗ്രൗണ്ടില്‍ ബോള്‍ പഴകും തോറും ഫാസ്റ്റ് ബൗളര്‍മാരെ നേരിടുക ഏറെ ദുഷ്‌കരമാവുമെന്ന് ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെട്ടിരുന്നു. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം യുവതാരങ്ങളുമായെത്തിയ രാഹുലിനും സഞ്ജുവിനും ഏറെ നിര്‍ണായകമായിരുന്നു. പരമ്പര നിശ്ചയിക്കുന്ന മൂന്നാം ഏകദിനം, ബാക്ക് ഫുട്ടില്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ട രീതി ഏറെ പ്രശംസനീയമാണ്.
മൂന്ന് മത്സര പരമ്പര വിജയം നേടിത്തന്നതിനോടൊപ്പം പരമ്പരയിലെ ഏക ഇന്ത്യന്‍ സെഞ്ചറിയും സഞ്ജു നേടി കളിയിലെ കേമനുമായി. നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഗവാസ്‌കര്‍ക്കും ശ്രീശാന്തിനും മറ്റു വിമര്‍ശകര്‍ക്കുമുള്ള മികച്ച മറുപടി ബാറ്റ് കൊണ്ട് നല്‍കാനായി എന്നതില്‍ സഞ്ജുവിന് ആഹ്ലാദിക്കാം.

-ശരീഫ് ചെമ്പിരിക്ക

Related Articles
Next Story
Share it