'അഴകോടെ ഉദുമ' ശുചിത്വ പദ്ധതിക്ക് തുടക്കം

ഉദുമ: 'അഴകോടെ ഉദുമ' എന്ന് പേരിട്ട ഉദുമ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് ഒന്നാം വാര്‍ഡില്‍ തുടക്കം കുറിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നെത്തിയ ഹരിത സേനാഗംങ്ങള്‍ മാലിന്യ ശേഖരണത്തില്‍ പങ്കെടുത്തു. ബേവൂരിയില്‍ വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു.ഹരിത കര്‍മസേന അംഗങ്ങള്‍ എല്ലാ വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.ഓരോ വീട്ടില്‍ നിന്നുമായി 50 രൂപ വീതം കൈപറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു വാര്‍ഡിലേക്കും […]

ഉദുമ: 'അഴകോടെ ഉദുമ' എന്ന് പേരിട്ട ഉദുമ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന് ഒന്നാം വാര്‍ഡില്‍ തുടക്കം കുറിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നെത്തിയ ഹരിത സേനാഗംങ്ങള്‍ മാലിന്യ ശേഖരണത്തില്‍ പങ്കെടുത്തു. ബേവൂരിയില്‍ വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു.
ഹരിത കര്‍മസേന അംഗങ്ങള്‍ എല്ലാ വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.
ഓരോ വീട്ടില്‍ നിന്നുമായി 50 രൂപ വീതം കൈപറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു വാര്‍ഡിലേക്കും പ്രവര്‍ത്തനും തുടരും.
ശേഖരിച്ച മാലിന്യങ്ങള്‍ വെടിക്കുന്നിലെ വടക്കംതൊട്ടിയിലെ മാലിന്യ സംസ്‌കരണ ഇടത്തിലെത്തിച്ച് വകതിരിച്ച് നിര്‍മാര്‍ജനം ചെയ്തു. ഗ്രീന്‍ വേം കോര്‍ഡിനേറ്റര്‍ അഭിരാജ്. കെ.വി, ബാലകൃഷ്ണന്‍, ഹാരിസ്, അശോകന്‍, സീമ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it