മംഗളൂരുവിലെ പ്രസിദ്ധമായ മലാലി മസ്ജിദിനെതിരെ സംഘപരിവാര്‍: ക്ഷേത്രം പള്ളിയാക്കിയതാണെന്ന് അവകാശവാദം; മസ്ജിദിന്റെ നവീകരണപ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്
മംഗളൂരു: മംഗളൂരുവിലെ പ്രസിദ്ധമായ മലാലി അസയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ക്ഷേത്രം പള്ളിയാക്കിയതാണെന്ന അവകാശവാദം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കെ മസ്ജിദിന്റെ നവീകരണപ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മസ്ജിദിന്റെ നവീകരണത്തിനിടെ ഏപ്രില്‍ 21ന് ക്ഷേത്ര ഘടന കണ്ടെത്തിയെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. കോടതിയില്‍ ഇതുസംബന്ധിച്ച് ഹരജി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി […]

മംഗളൂരു: മംഗളൂരുവിലെ പ്രസിദ്ധമായ മലാലി അസയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ക്ഷേത്രം പള്ളിയാക്കിയതാണെന്ന അവകാശവാദം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കെ മസ്ജിദിന്റെ നവീകരണപ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മസ്ജിദിന്റെ നവീകരണത്തിനിടെ ഏപ്രില്‍ 21ന് ക്ഷേത്ര ഘടന കണ്ടെത്തിയെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. കോടതിയില്‍ ഇതുസംബന്ധിച്ച് ഹരജി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് കോടതി ഉത്തരവിട്ടത്.
വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ ബുധനാഴ്ച രാവിലെ പ്രദേശത്ത് തടിച്ചുകൂടിയതിനാല്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മംഗളൂരു കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പള്ളിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മസ്ജിദിന്റെ പൂര്‍വകാല ചരിത്രത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. എന്നാല്‍ മലാലി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്നും ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ചില ശക്തികള്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ശ്രീരംഗപട്ടണത്തില്‍ നിന്ന് വ്യത്യസ്തമായി മലാലി മസ്ജിദിനെച്ചൊല്ലി തര്‍ക്കമുണ്ടായാല്‍ അത് ഭരണസംവിധാനത്തിന് വെല്ലുവിളിയാകുമെന്ന് അധികൃതര്‍ പറയുന്നു.
സാമുദായിക സെന്‍സിറ്റീവ് മേഖലയായി കണക്കാക്കപ്പെടുന്ന മംഗളൂരുവിന് സമീപമാണ് മലാലി ടൗണ്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ മൂന്ന് തീരദേശ ജില്ലകളെയും ബാധിക്കും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് ഈ മേഖലയെ കണക്കാക്കുന്നത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള ജാമിയ മസ്ജിദ് മുമ്പ് ഹനുമാന്‍ ക്ഷേത്രമായിരുന്നുവെന്ന സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെയാണ് മലാലി മസ്ജിദിലും അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ജ്ഞാനവാപി മസ്ജിദിന്റെ മാതൃകയില്‍ ജാമിയ മസ്ജിദിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.