ആരോരുമില്ലാത്ത കണ്ണേട്ടന് തുണയായി സന്ദേശം അക്ഷരസേന അംഗങ്ങള്‍

കാസര്‍കോട്: ഉറ്റവരും ബന്ധുക്കളും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊന്നക്കാട് നിന്നും ജില്ലയിലെ പല സ്ഥലങ്ങിലും കൂലിവേല ചെയ്ത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൗക്കിയില്‍ എത്തിയ കണ്ണേട്ടന്‍ അറിഞ്ഞു കാണില്ല ചൗക്കി നിവാസികള്‍ ഇത്രയധികം സ്‌നേഹിക്കുമെന്ന്. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ബന്ധുക്കളായി നിനക്കാരുമില്ല ചൗക്കിയിലെ നല്ലവരായ ആള്‍ക്കാരാണ് എല്ലാമെല്ലാം എന്നു കണ്ണേട്ടന്‍ പറയാറുണ്ട്. അതുകൊണ്ട് ഇവിടം വിട്ട് വേറൊരിടത്തേക്കും ഇല്ലെന്നാണ് ഞാന്‍ പറയാറ്. പക്ഷേ പ്രായം 68 കഴിഞ്ഞു. ശാരീരിക ക്ഷീണമുണ്ട്. ഒരു വര്‍ഷം മുമ്പ് കുഴിയില്‍ […]

കാസര്‍കോട്: ഉറ്റവരും ബന്ധുക്കളും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊന്നക്കാട് നിന്നും ജില്ലയിലെ പല സ്ഥലങ്ങിലും കൂലിവേല ചെയ്ത് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൗക്കിയില്‍ എത്തിയ കണ്ണേട്ടന്‍ അറിഞ്ഞു കാണില്ല ചൗക്കി നിവാസികള്‍ ഇത്രയധികം സ്‌നേഹിക്കുമെന്ന്. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ബന്ധുക്കളായി നിനക്കാരുമില്ല ചൗക്കിയിലെ നല്ലവരായ ആള്‍ക്കാരാണ് എല്ലാമെല്ലാം എന്നു കണ്ണേട്ടന്‍ പറയാറുണ്ട്. അതുകൊണ്ട് ഇവിടം വിട്ട് വേറൊരിടത്തേക്കും ഇല്ലെന്നാണ് ഞാന്‍ പറയാറ്. പക്ഷേ പ്രായം 68 കഴിഞ്ഞു. ശാരീരിക ക്ഷീണമുണ്ട്. ഒരു വര്‍ഷം മുമ്പ് കുഴിയില്‍ വീണ പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കണ്ണേട്ടന്‍ കുഴിയില്‍ വീണ് ശരീരം അനക്കാന്‍ പറ്റാതെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സന്ദേശം ഗ്രന്ഥാലയവും അക്ഷര സേനാപ്രവര്‍ത്തകരും കണ്ണേട്ടനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജുവരെ എത്തിച്ചു. തുടര്‍ ചികിത്സ കാസര്‍കോട് വെച്ച് ചെയ്തു കൊടുക്കാനും അവര്‍ മുന്നില്‍ നിന്നു. പുര്‍ണ്ണമായും ഭേദമായില്ല. ചൗക്കിയിലെ ഒരു കടവരാന്തയില്‍ അന്തിയുറങ്ങുന്ന കണ്ണേട്ടനെ ഏകാന്തതയും അസുഖവും മാനസികമായി തളര്‍ത്തി.
സന്ദേശം പ്രവര്‍ത്തകര്‍ എന്നും തുണയായി ഭക്ഷണവും മരുന്നും വസ്ത്രവും നല്‍കി കൂടെ നിന്നു. റേഷന്‍ കാര്‍ഡും വാര്‍ധക്യകാല പെന്‍ഷനുമെല്ലാം സംഘടിപ്പിച്ചു നല്‍കി. തനിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ സന്ദേശം പ്രവര്‍ത്തകര്‍ ജനമൈത്രി പൊലീസുമായും ജില്ലാ സാമൂഹ്യ നീതി ഓഫീസുമായും ബന്ധപ്പെട്ടു. അങ്ങനെ കുമ്പള മുഹിമ്മാത്ത് സേഫ് ഹോമില്‍ കണ്ണേട്ടന് പ്രവേശനം കിട്ടി. തുടര്‍ന്ന് സന്ദേശം അക്ഷരസേന പ്രവര്‍ത്തകരും നാട്ടുകാരും യാത്രയയപ്പ് നല്‍കി.
സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, അക്ഷര സേന പ്രവര്‍ത്തകരായ സലീം സന്ദേശം, ഷുക്കൂര്‍ ചൗക്കി, നാസര്‍ കെ.എം ചൗക്കി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി. മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it