ഇന്ത്യന്‍ പ്രതിരോധ ഭടന്‍ സന്ദേശ് ജിങ്കാന്‍ ഐ.എസ്.എല്‍ വിടുന്നു
കൊല്‍ക്കത്ത: ഇന്ത്യന്‍ താരവും ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ താരവുമായ സന്ദേശ് ജിങ്കാന്‍ ടീം വിടാനൊരുങ്ങുന്നതായി സൂചന. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ കൂടിയായ ഇന്ത്യന്‍ സെന്റര്‍ ബാക്ക് യൂറോപ്പിലേക്ക് ചേക്കേറുന്നതായാണ് റിപോര്‍ട്ട്. ഈ സീസണിന് മുമ്പായി താരം ഐ.എസ്.എല്‍ വിടുമെന്ന് കരുതുന്നു. യൂറോപ്പില്‍ നിന്ന് ഓഫര്‍ വന്നാല്‍ ക്ലബ്ബ് വിടാമെന്ന കരാറിലാണ് താരം എ.ടി.കെ മോഹന്‍ ബഗാന്റെ ഭാഗമായത്. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നായി താരത്തിന് ഓഫര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച […]

കൊല്‍ക്കത്ത: ഇന്ത്യന്‍ താരവും ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ താരവുമായ സന്ദേശ് ജിങ്കാന്‍ ടീം വിടാനൊരുങ്ങുന്നതായി സൂചന. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ കൂടിയായ ഇന്ത്യന്‍ സെന്റര്‍ ബാക്ക് യൂറോപ്പിലേക്ക് ചേക്കേറുന്നതായാണ് റിപോര്‍ട്ട്. ഈ സീസണിന് മുമ്പായി താരം ഐ.എസ്.എല്‍ വിടുമെന്ന് കരുതുന്നു.
യൂറോപ്പില്‍ നിന്ന് ഓഫര്‍ വന്നാല്‍ ക്ലബ്ബ് വിടാമെന്ന കരാറിലാണ് താരം എ.ടി.കെ മോഹന്‍ ബഗാന്റെ ഭാഗമായത്. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നായി താരത്തിന് ഓഫര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ താരമായി ജിങ്കനെ തിരഞ്ഞെടുത്തിരുന്നു. എ.ടി.കെയുടെ പ്രീസീസണ്‍ ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജിങ്കന്‍ നിലവില്‍ ടീമിനോടൊപ്പമുണ്ട്.
2014ല്‍ ഐ.എസ്.എല്‍ പ്രഥമ സീസണില്‍ തന്റെ 21ാം വയസില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം 2020 സീസണിലാണ് എ.ടി.കെയിലെത്തിയത്. 2014ല്‍ എമര്‍ജിംഗ് പ്ലയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട താരം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ആറ് സീസണ്‍ നീണ്ട കരിയറിനൊടുവിലാണ് ജിങ്കന്‍ കേരളം വിട്ടത്.