ഇ.ഡിക്കെതിരെ സന്ദീപ് നായര്‍ നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നത്, വെളിപ്പെടുത്താനാവില്ല; മുദ്രവെച്ച കവറില്‍ കൈമാറാമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും തമ്മിലുള്ള പോര് തുടരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടടറേറ്റിനെതിരെ കേസെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോകുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റിനെതിരെ നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മൊഴി വെളിപ്പെടുത്താനാവില്ലെന്നും മുദ്രവെച്ച കവറില്‍ കൈമാറാമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡിക്കെതിരായ എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കുന്നതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. അന്വേഷത്തില്‍ ഗൂഢലക്ഷ്യങ്ങളില്ല. അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹര്‍ജി തള്ളണമെന്നും ക്രൈംബ്രാഞ്ച് […]

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും തമ്മിലുള്ള പോര് തുടരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടടറേറ്റിനെതിരെ കേസെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോകുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റിനെതിരെ നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മൊഴി വെളിപ്പെടുത്താനാവില്ലെന്നും മുദ്രവെച്ച കവറില്‍ കൈമാറാമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

ഇ.ഡിക്കെതിരായ എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കുന്നതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. അന്വേഷത്തില്‍ ഗൂഢലക്ഷ്യങ്ങളില്ല. അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹര്‍ജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്നും മാപ്പുസാക്ഷിയാക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ ചെയ്‌തെന്നായിരുന്നു ഇ.ഡിക്കെതിരെ സന്ദീപ് നേരത്തെ മൊഴി നല്‍കിയത്.

മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി ഇ.ഡിക്കെതിരെ സന്ദീപ് നായര്‍ മജിസ്ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തത്.

Related Articles
Next Story
Share it