നയതന്ത്ര സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ കൊഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന, സന്ദീപ് നായര്‍ ജയില്‍മോചിതനായി. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടര്‍ന്ന് ഡോളര്‍ കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നല്‍കി. എന്‍.ഐ.എ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. […]

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ കൊഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന, സന്ദീപ് നായര്‍ ജയില്‍മോചിതനായി. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടര്‍ന്ന് ഡോളര്‍ കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നല്‍കി. എന്‍.ഐ.എ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. എന്നാല്‍ കൊഫേപോസ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് സന്ദീപിനെ കോടതി ശിക്ഷിച്ചിരുന്നു. എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍മോചിതനായത്.

Related Articles
Next Story
Share it