പള്ളിവളപ്പിലെ ചന്ദനമോഷണം; ഒരുപ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബാവിക്കര പുതിയ വീട്ടിലെ എം.കെ ബഷീറിനെ(43)യാണ് കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബാവിക്കര ജുമാമസ്ജിദ് വളപ്പിലുണ്ടായിരുന്ന 16 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചുകടത്തിയെന്നാണ് കേസ്. വനംവകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ 18 കിലോയോളം വരുന്ന ചന്ദനത്തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞിയെ(60) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it