പള്ളിപ്പറമ്പിലെ ചന്ദനമോഷണം: ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദന മരം മോഷ്ടിച്ച കേസില്‍ ഒരാളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ അന്വേഷിച്ചു വരുന്നു. ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞി(60)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് പള്ളിപ്പറമ്പിലെ ചന്ദന മരം മോഷണം പോയതായി അറിയുന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം 18 കിലോയോളം തൂക്കം വരുന്ന ചന്ദന തടികള്‍ പള്ളിപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് […]

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദന മരം മോഷ്ടിച്ച കേസില്‍ ഒരാളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ അന്വേഷിച്ചു വരുന്നു.
ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞി(60)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് പള്ളിപ്പറമ്പിലെ ചന്ദന മരം മോഷണം പോയതായി അറിയുന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം 18 കിലോയോളം തൂക്കം വരുന്ന ചന്ദന തടികള്‍ പള്ളിപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കുഞ്ഞി പിടിയിലാവുന്നത്. മോഷണത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് ലഭിച്ച സൂചന. അവരെ കുറിച്ച് അന്വേഷിച്ചു വരുന്നു.