മസ്ജിദുകള്‍ക്ക് ഇളവ് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം-യുഎം അബ്ദുല്‍റഹ്‌മാന്‍ മൗലവി

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു കഴിഞ്ഞ മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ വരുത്തുകയും പൊതുവാഹനങ്ങള്‍, മദ്യഷാപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരുമിച്ച് കൂടാന്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടും മുസ്ലിം ആരാധനാലയങ്ങളില്‍ നിശ്ചിത തോതില്‍ വിശ്വാസികള്‍ക്ക് അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കാത്തത് ദുരൂഹവും ദൗര്‍ഭാഗ്യകരവുമാണെന്ന് സമസ്ത കേന്ദ്ര വൈസ് പ്രസിഡണ്ട് യുഎം അബ്ദുല്‍റഹ്‌മാന്‍ മൗലവി പ്രസ്താവിച്ചു. മുസ്‌ലിംകള്‍ക്ക് മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും ബലി പെരുന്നാള്‍ നമസ്‌കാരത്തിനും […]

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു കഴിഞ്ഞ മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ വരുത്തുകയും പൊതുവാഹനങ്ങള്‍, മദ്യഷാപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരുമിച്ച് കൂടാന്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടും മുസ്ലിം ആരാധനാലയങ്ങളില്‍ നിശ്ചിത തോതില്‍ വിശ്വാസികള്‍ക്ക് അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം നല്‍കാത്തത് ദുരൂഹവും ദൗര്‍ഭാഗ്യകരവുമാണെന്ന് സമസ്ത കേന്ദ്ര വൈസ് പ്രസിഡണ്ട് യുഎം അബ്ദുല്‍റഹ്‌മാന്‍ മൗലവി പ്രസ്താവിച്ചു.

മുസ്‌ലിംകള്‍ക്ക് മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും ബലി പെരുന്നാള്‍ നമസ്‌കാരത്തിനും കോവിഡ് ചട്ടങ്ങള്‍ പാലിച്ച് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡണ്ട് എംഎസ് തങ്ങള്‍ മദനി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു. സിദ്ദീഖ് നദ്‌വി ചേരൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പോഷക സംഘടനകളെ പ്രതിനിധീകരിച്ചു ഹുസൈന്‍ തങ്ങള്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), കല്ലട്ര അബ്ബാസ് ഹാജി (എസ്എംഎഫ്), മൊയ്തു മൗലവി ചെര്‍ക്കള (എസ്‌വൈഎസ്), ഇര്‍ശാദ് ഹുദവി ബെദിര (എസ്‌കെഎസ്എസ്എഫ്), ഇ അബ്ബാസ് ഫൈസി പ്രസംഗിച്ചു. ബഷീര്‍ ദാരിമി നന്ദി പറഞ്ഞു.

Related Articles
Next Story
Share it