സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്രക്ക് 20ന് കാസര്‍കോട്ട് തുടക്കമാവും

കാസര്‍കോട്: സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സന്ദേശ യാത്രക്ക് ഫെബ്രുവരി 20ന് കാസര്‍കോട്ട് തുടക്കമാവും. രാവിലെ 10 മണിക്ക് മേല്‍പ്പറമ്പില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ ഹംസ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത നിര്‍വ്വഹിക്കും. വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങത്തൂരില്‍ നടക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി ഉമര്‍ […]

കാസര്‍കോട്: സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സന്ദേശ യാത്രക്ക് ഫെബ്രുവരി 20ന് കാസര്‍കോട്ട് തുടക്കമാവും. രാവിലെ 10 മണിക്ക് മേല്‍പ്പറമ്പില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ ഹംസ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത നിര്‍വ്വഹിക്കും. വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങത്തൂരില്‍ നടക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. 21-ന് രാവിലെ 10 മണിക്ക് വയനാട് കല്‍പ്പറ്റയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാരും വൈകിട്ട് 4-മണിക്ക് കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലക്കാപ്പറമ്പില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലയിലെ കരിപ്പോളില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4മണിക്ക് തൃശൂര്‍ എം.ഐ.സിയില്‍ സ്വീകരണം നല്‍കും. 23ന് രാവിലെ 10-മണിക്ക് പാലക്കാട് വല്ലപ്പുഴയില്‍ നടക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ ഉദ്ഘാനം ചെയ്യും. 25ന് രാവിലെ 10മണിക്ക് ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലും വൈകിട്ട് 4-മണിക്ക് ഇടുക്കി തൊടുപുഴയിലും സംഗമം നടക്കും.
26ന് രാവിലെ 10മണിക്ക് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സംയുക്തമായി ഈരാറ്റുപേട്ടയിലും വൈകിട്ട് 4-മണിക്ക് ആലപ്പുഴ വണ്ടാനത്തും 27ന് രാവിലെ 10മണിക്ക് കൊല്ലം പള്ളിമുക്കിലും വൈകിട്ട് 4-മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നോര്‍ക്ക ചെയര്‍മാന്‍, പ്രവാസി ക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും.

Related Articles
Next Story
Share it