സമസ്തയുടെ വളര്‍ച്ചക്ക് പ്രവാസികളുടെ പങ്ക് മഹത്വരം-ജിഫ്രി തങ്ങള്‍

സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര തുടങ്ങി കാസര്‍കോട്: കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികളെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നമ്മുടെ രക്ഷാകവചം, ഒരുമ നമ്മുടെ വിജയ മാര്‍ഗ്ഗം എന്ന പ്രമേയവുമായി സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സന്ദേശ യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ […]

സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര തുടങ്ങി

കാസര്‍കോട്: കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികളെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നമ്മുടെ രക്ഷാകവചം, ഒരുമ നമ്മുടെ വിജയ മാര്‍ഗ്ഗം എന്ന പ്രമേയവുമായി സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സന്ദേശ യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സമസ്ത പ്രസിഡണ്ട്. സമസ്തയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിലും പ്രവാസികള്‍ നിസ്സീമമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
സന്ദേശ ജാഥാ ക്യാപ്റ്റനും പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ടുമായ ആദൃശേരി ഹംസ കുട്ടി മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ഉപാദ്ധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടര്‍ മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞ് ഹാജി സന്ദേശ യാത്രാ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ജാഥാ ഷെഡ്യൂള്‍ വിശദീകരിച്ചു. ജാഥാ കോ ഓഡിനേറ്റര്‍ മജീദ് പത്തപ്പിരിയം ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തി.
എപി.പി കുഞ്ഞഹമ്മദ് ഹാജി, കല്ലട്ര അബ്ബാസ് ഹാജി, താജുദ്ധീന്‍ ചെമ്പരിക്ക, പി. മുനീര്‍ചെര്‍ക്കള, ഇബ്രാഹിം ഹാജി പടിക്കില്‍, എം.എ.എച്ച് മഹ്‌മൂദ് ഹാജി, കെ.കെ അബ്ദുല്ല ഹാജി, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, സി.കെ.കെ മാണിയൂര്‍ന്നു സംസാരിച്ചു. സമസ്ത പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും ജാഥാ അസിസ്റ്റന്റ് ഡയറക്ടര്‍ മൂന്നിയൂര്‍ ഹംസ ഹാജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it