സമസ്തസമ്മേളനം: സന്ദേശയാത്ര പ്രയാണമാരംഭിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2026ല്‍ ആഘോഷിക്കുന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റി 12ന് ചെര്‍ക്കളയില്‍ സംഘടിപ്പിക്കുന്ന ആശയ വിശദീകരണ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സമസ്ത സന്ദേശയാത്ര പ്രയാണമാരംഭിച്ചു. ഇന്ന് മുതല്‍ 10 വരെ ജില്ലയിലെ 39 റേഞ്ചുകളില്‍ പര്യടനം നടത്തും. പരിപാടിക്ക് തളങ്കര മാലിക്ക് ദീനാര്‍ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ടും മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹമദ് മൗലവി അല്‍ അസ്ഹരി […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2026ല്‍ ആഘോഷിക്കുന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റി 12ന് ചെര്‍ക്കളയില്‍ സംഘടിപ്പിക്കുന്ന ആശയ വിശദീകരണ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സമസ്ത സന്ദേശയാത്ര പ്രയാണമാരംഭിച്ചു. ഇന്ന് മുതല്‍ 10 വരെ ജില്ലയിലെ 39 റേഞ്ചുകളില്‍ പര്യടനം നടത്തും. പരിപാടിക്ക് തളങ്കര മാലിക്ക് ദീനാര്‍ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ടും മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹമദ് മൗലവി അല്‍ അസ്ഹരി ജാഥാ നായകന്‍ എം.എസ് തങ്ങള്‍ മദനി ഓലമുണ്ടക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 9 റേഞ്ചുകളില്‍ പര്യടനം നടത്തി പള്ളിക്കരയില്‍ സമാപിക്കും.
തളങ്കരയില്‍ നടന്ന പരിപാടിയില്‍ ചെങ്കളം അബ്ദുല്ല ഫൈസി, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, എം.എ.എച്ച് മഹമൂദ് ഹാജി ചെങ്കള, എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തളങ്കര, റഷീദ് ഹാജി കല്ലിങ്കാല്‍, കെ. എം അബ്ദുല്ല ഹാജി, അബ്ദുറഹ്‌മാന്‍ ഹാജി തെക്കേപ്പുറം, കെ. ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, ടൈഗര്‍ സമീര്‍ ബേക്കല്‍, കെ. കെ അബ്ദുല്ല ഹാജി അതിഞ്ഞാല്‍, മയൂര അബ്ദുല്ല ഹാജി, ഗോവ അബ്ദുല്ല ഹാജി, ബഷീര്‍ തല്‍പനാജ, ബേര്‍ക്ക അബ്ദുല്ല ഹാജി, സി.എച്ച് വടക്കേക്കര, എം.എം മുനീര്‍ അടുക്കത്ത് ബയല്‍, സിറാജുദ്ദീന്‍ ഖാസിലൈന്‍, മുനീര്‍ ഹാജി അണങ്കൂര്‍, മജീദ് സന്തോഷ് നഗര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it