സമസ്ത സമ്മേളനം ജനുവരി 12ന് ചെര്‍ക്കളയില്‍; സന്ദേശയാത്ര 5 മുതല്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2026ല്‍ ആഘോഷിക്കുന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 12ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചെര്‍ക്കളയില്‍ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക ആശയ വിശദീകരണ സമ്മേളനത്തിന് ജില്ലാ കമ്മിറ്റി അന്തിമരൂപം നല്‍കി. പരിപാടിയുടെ സന്ദേശം റെയിഞ്ച് ഘടകങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നായകനും സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള ഉപനായകനും […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2026ല്‍ ആഘോഷിക്കുന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 12ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചെര്‍ക്കളയില്‍ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക ആശയ വിശദീകരണ സമ്മേളനത്തിന് ജില്ലാ കമ്മിറ്റി അന്തിമരൂപം നല്‍കി. പരിപാടിയുടെ സന്ദേശം റെയിഞ്ച് ഘടകങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നായകനും സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും മൊയ്തു മൗലവി ചെര്‍ക്കള കോഡിനേറ്ററുമായ സമസ്ത സന്ദേശയാത്ര ജനുവരി 5 മുതല്‍ 10 വരെ ജില്ലയിലെ 39 റെയ്ഞ്ചുകളില്‍ പര്യടനം നടത്തും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കള്ളാറില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പരപ്പ, പെരുമ്പട്ട റെയ്ഞ്ചുകളില്‍ നടത്തി സമാപിക്കും. 6ന് രാവിലെ തൃക്കരിപ്പൂരില്‍ ആരംഭിക്കുന്ന യാത്ര 9 റെയ്ഞ്ചുകളില്‍ പര്യടനം നടത്തി പള്ളിക്കരയില്‍ സമാപിക്കും. എട്ടിന് ബേക്കലം റെയ്ഞ്ചില്‍ ആരംഭിച്ച് പുത്തിഗെ റെയ്ഞ്ചിയില്‍ സമാപിക്കും. 9ന് ചെര്‍ക്കള റെയ്ഞ്ചില്‍ നിന്ന് ആരംഭിച്ച തളങ്കരയില്‍ സമാപിക്കും. പത്തിന് ആരിക്കാട് റെയ്ഞ്ചില്‍ നിന്ന് ആരംഭിച്ച് ഉപ്പള റെയ്ഞ്ചില്‍ സമാപിക്കും.
കെ.ബി. കുട്ടി ഹാജി കാഞ്ഞങ്ങാട്, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ കമ്പല്ലൂര്‍, ബഷീര്‍ തല്‍പനാജ, അസീസ് ഹാജി പടിയത്തടുക്ക, ഗോവ അബ്ദുല്ലഹാജി, ഉമറുല്‍ ഫാറൂഖ് മൗലവി മഞ്ചേശ്വരം, അസീസ് മൗലവി കള്ളാര്‍, ടൈഗര്‍ ഷമീര്‍ ബേക്കല്‍, സത്താര്‍ തൊട്ടി, ജാഥ എക്‌സിക്യൂട്ടീവ് അംഗങ്ങളും ബേര്‍ക്ക അബ്ദുല്ല ഹാജി, ചേരൂര്‍ മൂസ ഹാജി, കടമ്പാര്‍ അബ്ദുറഹ്‌മാന്‍ ഹാജി, മൂലടുക്കം അബൂബക്കര്‍, സി.എച്ച് വടക്കേക്കര, കെ.എം അബ്ദുല്ല ഹാജി, കെ.കെ അബ്ദുല്ല ഹാജി, മയൂര അബ്ദുല്ല ഹാജി, ഫോറയിന്‍ മുഹമ്മദ്, സി.ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ സ്ഥിരാഗങ്ങളായിരിക്കും. കൂടാതെ നൂറാം വാര്‍ഷിക സന്ദേശം വിളിച്ചോതുന്ന നൂറു വാഹനങ്ങള്‍ യാത്രയില്‍ മുഴുസമയവും അനുഗമിക്കും. ഒരു ദിവസം 9 റെയ്ഞ്ചുകളിലാണ് പര്യടനം നടത്തുന്നത്. സന്ദേശയാത്ര പര്യടനം നടത്തുന്ന റെയ്ഞ്ചുകളിലെ 10 വാഹനങ്ങള്‍ ഓരോ ദിവസവും യാത്രയില്‍ മുഴുസമയവും അനുഗമിക്കും. സന്ദേശയാത്രയും സമ്മേളനവും വിജയിപ്പിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഓരോ റെയ്ഞ്ചിലും പൂര്‍ത്തിയായതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി റെയിഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ല്, മദ്രസ പര്യടനങ്ങള്‍ നടന്നുവരുന്നു.
പരിപാടികള്‍ വിജയിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ അതാത് പ്രദേശങ്ങളിലെ സമസ്തയുടെ കീഴ്ഘടകങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുമിച്ച് കൂട്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ റെയിഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റികള്‍ മുന്നോട്ടുവരണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, വര്‍ക്കിംഗ് സെക്രട്ടറി മൊയ്തീന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍, സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ മൊയ്തു മൗലവി ചെര്‍ക്കള, ഗോവ അബ്ദുല്ല ഹാജി, സി എച്ച് മുഹമ്മദ് ഹാജി വടക്കേക്കര, ടൈഗര്‍ സലീം ബേക്കല്‍, മയൂര അബ്ദുല്ല ഹാജി, കെ കെ അബ്ദുല്ല ഹാജി സംബന്ധിച്ചു.

Related Articles
Next Story
Share it