വ്യാജ വാദങ്ങള്‍ക്ക് പ്രസക്തിയില്ല-കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍

സമസ്ത ആശയ വിശദീകരണ സമ്മേളനം പ്രൗഢമായി ചെര്‍ക്കള: കേരള മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ വിശ്വാസവും പാരമ്പര്യ മൂല്യങ്ങളും ഊട്ടിയുറപ്പിക്കാന്‍ നിലകൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അത് രൂപീകൃതമായ 1926 മുതല്‍ ഇത് വരെ ജന പിന്തുണയോടെ, വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരികയാണെന്നും അതിന്റെ പേരില്‍ ആരെങ്കിലും അടിസ്ഥാന രഹിതമായ അവകാശവാദങ്ങളുമായി രംഗത്ത് വരുന്നുണ്ടെങ്കില്‍ അവരെ തിരിച്ചറിയാന്‍ സമുദായം വളര്‍ന്നിട്ടുണ്ടെന്നും സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ് ലിയാര്‍ പ്രസ്താവിച്ചു.സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ആശയ […]

സമസ്ത ആശയ വിശദീകരണ സമ്മേളനം പ്രൗഢമായി

ചെര്‍ക്കള: കേരള മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ വിശ്വാസവും പാരമ്പര്യ മൂല്യങ്ങളും ഊട്ടിയുറപ്പിക്കാന്‍ നിലകൊള്ളുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അത് രൂപീകൃതമായ 1926 മുതല്‍ ഇത് വരെ ജന പിന്തുണയോടെ, വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരികയാണെന്നും അതിന്റെ പേരില്‍ ആരെങ്കിലും അടിസ്ഥാന രഹിതമായ അവകാശവാദങ്ങളുമായി രംഗത്ത് വരുന്നുണ്ടെങ്കില്‍ അവരെ തിരിച്ചറിയാന്‍ സമുദായം വളര്‍ന്നിട്ടുണ്ടെന്നും സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ് ലിയാര്‍ പ്രസ്താവിച്ചു.
സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ആശയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓല മുണ്ട അധ്യക്ഷത വഹിച്ചു. തൊട്ടി മാഹിന്‍ മുസ്ല്യാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം ആമുഖ പ്രഭാഷണം നടത്തി. യു.എം. അബ്ദുള്‍ റഹ്‌മാന്‍ മൗലവി, പാണക്കാട് സയ്യിദ് നൗഫലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ.പി.പി തങ്ങള്‍ പയ്യന്നൂര്‍, ജലാലുദ്ദീന്‍ തങ്ങള്‍, ഉവൈസ് തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കള അബ്ദുല്ല ഫൈസി, സി.കെ.കെ. മാണിയൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, ജി.എസ്. അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അഹമ്മദ് ഫൈസി തുരുത്തി, മൊയ്തു മൗലവി പുഞ്ചാവി, പി.എസ് ഇബ്രാഹിം ഫൈസി, ഹാഷിം ദാരിമി ദേലംപാടി, മൊയ്തു നിസാമി, അസീസ് അഷ്‌റഫി പാണത്തൂര്‍, സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, സുബൈര്‍ ഖാസിമി പടന്ന, കെ.ബി കുട്ടി ഹാജി, മൊയ്തു മൗലവി ചെര്‍ക്കള, കെ.എ. മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ കമ്പല്ലൂര്‍, എം.എ.എച്ച്. മഹമൂദ് ഹാജി ചെങ്കള, കുണിയ ഇബ്രാഹിം ഹാജി, ഹാജി മുഹമ്മദ് ചെര്‍ക്കളം, ചായിന്റടി മുഹമ്മദ്, ബേര്‍ക്ക അബ്ദുല്ല ഹാജി, കെ.കെ. അബ്ദുല്ല ഹാജി, ഗോവ അബ്ദുല്ല ഹാജി, സത്താര്‍ തൊട്ടി, ഹംസ ഹാജി പള്ളിപ്പുഴ, യു. സഹദ് ഹാജി, അഷ്‌റഫ് റഹ്‌മാനി ചൗക്കി, മൂസഹാജി ചേരൂര്‍, ടൈഗര്‍ സമീര്‍ ബേക്കല്‍, അബ്ദുറഹ്‌മാന്‍ ഹാജി കമ്പാര്‍, ഫാറൂഖ് മൗലവി മഞ്ചേശ്വരം, സി.ടി. ഷാഹുല്‍, ബഷീര്‍ തല്‍പനാജെ, അസീസ് ഹാജി പടിയത്തടുക്ക, സി.എച്ച് വടക്കേക്കര, ടി.എ ഷാഫി സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി.

Related Articles
Next Story
Share it