സമസ്ത സമൂഹത്തിന് ദിശ കാണിച്ച പ്രസ്ഥാനം-എന്‍. അലി അബ്ദുല്ല

കാസര്‍കോട്: സമൂഹത്തിന് ആത്മീയമായും വൈജ്ഞാനികമായും സാംസ്‌കാരികമായും ദിശ കാണിച്ച മഹത് പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുല്ല പറഞ്ഞു. 30ന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളന ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ്ബ് സെക്രട്ടറി […]

കാസര്‍കോട്: സമൂഹത്തിന് ആത്മീയമായും വൈജ്ഞാനികമായും സാംസ്‌കാരികമായും ദിശ കാണിച്ച മഹത് പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുല്ല പറഞ്ഞു. 30ന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളന ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി പത്മേഷ്, ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ പ്രസംഗിച്ചു. സ്വാഗത സംഘം മീഡിയ സെല്‍ ചെയര്‍മാന്‍ സി.എല്‍ ഹമീദ് സ്വാഗതവും കണ്‍വീനര്‍ അലി മൊഗ്രാല്‍ നന്ദിയും പറഞ്ഞു. സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഹാഫിള് എന്‍.കെ.എം ബെളിഞ്ച, അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

Related Articles
Next Story
Share it