ഖാസിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം-സമസ്ത മദ്രസ മാനേജ്‌മെന്റ്
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അതിന് വേണ്ടി ആര് സമരം നടത്തിയാലും എല്ലാവിധ പിന്തുണയും സഹായ-സഹകരണങ്ങളും സമസ്ത മദ്രസ മാനേജ്‌മെന്റ്ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ജില്ലാ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി ഉറപ്പുനല്‍കി. വര്‍ഷങ്ങളായി നടന്നുവരുന്ന പ്രക്ഷോഭ പരിപാടികള്‍ക്കും സമരങ്ങള്‍ക്കും ചുവടുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് […]

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അതിന് വേണ്ടി ആര് സമരം നടത്തിയാലും എല്ലാവിധ പിന്തുണയും സഹായ-സഹകരണങ്ങളും സമസ്ത മദ്രസ മാനേജ്‌മെന്റ്ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ജില്ലാ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി ഉറപ്പുനല്‍കി. വര്‍ഷങ്ങളായി നടന്നുവരുന്ന പ്രക്ഷോഭ പരിപാടികള്‍ക്കും സമരങ്ങള്‍ക്കും ചുവടുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ കൗണ്‍സിലര്‍മാരും റെയ്ഞ്ച് പ്രതിനിധികളും പങ്കെടുത്തു. ചെമ്പരിക്ക കടപ്പുറത്ത് നടന്ന പരിപാടി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ബി. കുട്ടി ഹാജി കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. റഷീദ് ബെളിഞ്ചം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മൊയ്തീന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. സി.എം ഖാദര്‍ ഹാജി ചെര്‍ക്കള, ഖാദര്‍ മൗലവി ചേരൂര്‍, ജമാല്‍ ദാരിമി ബന്തടുക്ക, മൂസ ഹാജി ചേരൂര്‍, അബ്ദുല്ലഹാജി ഗോവ, അസീസ് ഹാജി പടിയത്തടുക്ക, ബഷീര്‍ നീര്‍ച്ചാല്‍, കെ.കെ അബ്ദുല്ല ഹാജി അജാനൂര്‍, മൂസ ഹാജി ബന്തിയോട്, സി.എച്ച് വടക്കേക്കര, ഹനീഫ് കരിങ്കപ്പള്ളം, മൂസ മൗലവി ഉബ്രങ്കള, കെ.എസ് റസാഖ് ദാരിമി, എസ്. മുഹമ്മദ്, ഷാഫി പള്ളത്തിക്ക, അബ്ദുറഹ്‌മാന്‍ ഹാജി തെക്കേപ്പുറം, മുഹമ്മദ് ഹാജി കണ്ടത്തില്‍, എരിയപ്പാടി മുഹമ്മദ് ഹാജി, എം.എം മുഹമ്മദാജി തുടങ്ങിയവര്‍ സംബന്ധിച്ചു.