സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും; ഫ്ളാഗ് മാര്‍ച്ച് തളങ്കരയില്‍ നിന്ന്
കാസര്‍കോട്: ശനിയാഴ്ച മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ പതാക ഉയരും. സമസ്ത പതാകക്ക് 60 ആണ്ട് തികയുന്ന ദിവസമാണ് നൂറാം വാര്‍ഷികത്തിന് തുടക്കമിട്ട് പതാക ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.1963 ഡിസംബര്‍ 29ന് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അംഗീകരിക്കുന്നത്.നഗരിയില്‍ ഉയര്‍ത്താനായി വരക്കല്‍, പാങ്ങില്‍, വാളക്കുളം, താജുല്‍ […]
കാസര്‍കോട്: ശനിയാഴ്ച മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ പതാക ഉയരും. സമസ്ത പതാകക്ക് 60 ആണ്ട് തികയുന്ന ദിവസമാണ് നൂറാം വാര്‍ഷികത്തിന് തുടക്കമിട്ട് പതാക ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.1963 ഡിസംബര്‍ 29ന് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അംഗീകരിക്കുന്നത്.നഗരിയില്‍ ഉയര്‍ത്താനായി വരക്കല്‍, പാങ്ങില്‍, വാളക്കുളം, താജുല്‍ […]

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക എട്ടിക്കുളം താജുൽ ഉലമ മഖാമിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫിക്ക് കൈ മാറുന്നു
കാസര്‍കോട്: ശനിയാഴ്ച മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ പതാക ഉയരും. സമസ്ത പതാകക്ക് 60 ആണ്ട് തികയുന്ന ദിവസമാണ് നൂറാം വാര്‍ഷികത്തിന് തുടക്കമിട്ട് പതാക ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
1963 ഡിസംബര്‍ 29ന് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അംഗീകരിക്കുന്നത്.
നഗരിയില്‍ ഉയര്‍ത്താനായി വരക്കല്‍, പാങ്ങില്‍, വാളക്കുളം, താജുല്‍ ഉലമ തുടങ്ങിയ മുന്‍കാല സാരഥികളുടെ മസാറുകളിലൂടെ കൊണ്ട് വന്ന സമസ്ത പതാക വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മാലിക് ദീനാര്‍ മഖാം സിയാറത്തിന് ശേഷം ഫ്ളാഗ് മാര്‍ച്ച് നടത്തി സഅദിയ്യയില്‍ നൂറുല്‍ ഉലമ സവിധത്തിലെത്തിക്കും.
സമസ്തയുടെ ഒരു നൂറാണ്ടിന്റെ പ്രതീകമായി 100 വീതം പണ്ഡിതരും ഉമറാക്കളും വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ അണി നിരക്കും. വൈകിട്ട് നാലിന് സമസ്തയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് മാലിക് ദീനാര്‍ നഗരിയില്‍ പതാക ഉയരും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ എംപി, എംഎല്‍എമാര്‍ പങ്കെടുക്കും.
സമ്മേളന മുന്നോടിയായി വ്യാഴാഴ്ച എട്ടിക്കുളം മഖാമില്‍ നിന്നാരംഭിച്ച പതാക ജാഥയും ഉള്ളാള്‍ ദര്‍ഗയില്‍ നിന്ന് തുടങ്ങിയ കൊടിമര ജാഥകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം നഗരിയില്‍ സമാപിച്ചു.
എട്ടിക്കുളം മഖാമില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന് സഖാഫിക്ക് പതാക ഏല്പിച്ചു. സമസ്ത മുശാവറ മെമ്പര്‍മാരായ മൊയ്തീന് കുട്ടി ബാഖവി പൊന്മള, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ റഹ്മാന് ബാഖവി പരിയാരം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ പട്ടുവം കെപി അബൂബക്കര്‍ മുസ്ലിയാര്, ബിഎസ് അബുല്ല കുഞ്ഞി ഫൈസി, പനാമ മുസ്തഫ ഹാജി, യുസി അബ്ദുല്‍ മജീദ്, സയ്യിദ് ഷാഫി ബാഅലവി തങ്ങള്‍, സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഫിര്‍ദൗസ് സഖാഫി, അബ്ദുല്ല കുട്ടി ബാഖവി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അലി മൊഗ്രാല്‍, അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട സംബന്ധിച്ചു. പതാക ജാഥ സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാമില്‍ സമാപിച്ചു.
കൊടിമരം ഉള്ളാളത്ത് സയ്യിദ് അതാവുള്ള തങ്ങള്‍ ജാഥാനായകന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് കൈമാറി. ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് ഹനീഫ് ഹാജിയുടെ അധ്യക്ഷതയില്‍ കേരളമുസ്ലിം ജമാത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സമസ്തയുടെ സമുന്നതരായ നാല്പത് പണ്ഡിതര്‍ സംബന്ധിക്കും. പതിനായിരം പ്രതിനിധികളടക്കം അര ലക്ഷം പേരാണ് സമ്മേളനത്തില്‍ എത്തുന്നത്.