സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളന വേദിക്ക് കാല്‍ നാട്ടി

കാസര്‍കോട്: 30ന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രധാന വേദിയുടെ നിര്‍മ്മാണം തുടങ്ങി. വേദിയുടെ കാല്‍നാട്ടല്‍ കര്‍മ്മം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വഹിച്ചു.സമസ്തയുടെ സമുന്നതരായ 40 മുശാവറ അംഗങ്ങള്‍ അടക്കം 100 വിശിഷ്ടാതിഥികളെ ഉള്‍ക്കൊള്ളുന്ന നിലയിലാണ് പ്രധാന വേദിയുടെ നിര്‍മാണം.വേദിയോട് ചേര്‍ന്ന് സംസ്ഥാന സാരഥികളടക്കം 500 പേര്‍ക്ക് ഇരിക്കാവുന്ന വി.ഐ.പി ലോഞ്ചും വിവിധ ആവശ്യങ്ങള്‍ക്കുള്ള […]

കാസര്‍കോട്: 30ന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രധാന വേദിയുടെ നിര്‍മ്മാണം തുടങ്ങി. വേദിയുടെ കാല്‍നാട്ടല്‍ കര്‍മ്മം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വഹിച്ചു.
സമസ്തയുടെ സമുന്നതരായ 40 മുശാവറ അംഗങ്ങള്‍ അടക്കം 100 വിശിഷ്ടാതിഥികളെ ഉള്‍ക്കൊള്ളുന്ന നിലയിലാണ് പ്രധാന വേദിയുടെ നിര്‍മാണം.
വേദിയോട് ചേര്‍ന്ന് സംസ്ഥാന സാരഥികളടക്കം 500 പേര്‍ക്ക് ഇരിക്കാവുന്ന വി.ഐ.പി ലോഞ്ചും വിവിധ ആവശ്യങ്ങള്‍ക്കുള്ള വേദികളും സജ്ജമാക്കും. പതിനായിരം പ്രതിനിധികള്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കുന്നതോടൊപ്പം അരലക്ഷം ബഹുജനങ്ങള്‍ക്ക് സമ്മേളന പരിപാടികള്‍ ഇരുന്ന് കേള്‍ക്കുന്നതിനുള്ള സൗകര്യങ്ങളും നഗരിയില്‍ സജ്ജമാക്കും.
29ന് തളങ്കരയില്‍ നിന്നും സമസ്തയുടെ പതാക വഹിച്ചുകൊണ്ടുള്ള ഫ്‌ളാഗ് മാര്‍ച്ച് നഗരിയില്‍ പ്രവേശിക്കുന്നതോടെ പ്രഖ്യാപന സമ്മേളനത്തിന് കൊടി ഉയരും. ശനിയാഴ്ച വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്.
കാല്‍നാട്ടല്‍ ചടങ്ങില്‍ സ്വാഗത സംഘം വര്‍ക്കിങ് സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി ബായാര്‍ സിദ്ദീഖ് സഖാഫി, ബഷീര്‍ പുളിക്കൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, സി. പി അബ്ദുല്ല ഹാജി ചെരുമ്പ, ഇല്യാസ് ബേവിഞ്ച, ബാലന്‍ ഖാദര്‍ ഹാജി, അഹ്‌മദ് ഹാജി ബെണ്ടിച്ചാല്‍, റഹീം മദീന, മൊയ്തു പനേര, കണ്‍വീനര്‍ സിദ്ദീഖ് സഖാഫി തൈര, ഷാഫി കണ്ണമ്പള്ളി, ഹുസൈന്‍ ജെര്‍മന്‍, സി.എ.എ ചേരൂര്‍, ഖാലിദ് പുത്തരിയടുക്കം, സലാം ബന്താട് സംബന്ധിച്ചു.
സമസ്ത നൂറാം വാര്‍ഷിക ഭാഗമായി തളങ്കരയില്‍ നടന്ന പൈതൃക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.

Related Articles
Next Story
Share it