സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന്: പതാക വാഹകജാഥ മാലിക് ദിനാറില്‍ നിന്ന് പുറപ്പെട്ടു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. 2016ല്‍ ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 2026 ഫെബ്രുവരിയില്‍ നൂറാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കാണ് ബംഗളൂരുവില്‍ തുടക്കമാകുന്നത്. 28ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ബംഗളൂരു മജസ്റ്റിക് തവക്കല്‍ മസ്താന്‍ ദര്‍ഗ സിയാറത്തിന് ശേഷം 10 മണിക്ക് പാലസ് […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. 2016ല്‍ ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 2026 ഫെബ്രുവരിയില്‍ നൂറാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കാണ് ബംഗളൂരുവില്‍ തുടക്കമാകുന്നത്. 28ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ബംഗളൂരു മജസ്റ്റിക് തവക്കല്‍ മസ്താന്‍ ദര്‍ഗ സിയാറത്തിന് ശേഷം 10 മണിക്ക് പാലസ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചുമണിക്ക് ആഘോഷങ്ങളുടെ ഉദ്ഘാടനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.
എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. കര്‍ണാടക മന്ത്രിസഭയിലെ ഒരു ഡസനിലധികം മന്ത്രിമാരും കേരള-കര്‍ണാടക എം.എല്‍.എമാരും ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായി സംബന്ധിക്കും.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക വാഹകജാഥ ഇന്ന് സുബ്ഹി നിസ്‌കാരാനന്തരം തളങ്കര മാലിക് ദിനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിച്ചു.
മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി, സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്, തോടാര്‍ ഉസ്മാന്‍ ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് ജാഥാ നായകന്‍ സമസ്ത കേന്ദ്ര മുശാവറാംഗം ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമിക്ക് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി പടന്ന, ജംഇയ്യത്തുല്‍ ഖുതുബ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ബാഖവി, മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it