വഖഫ് വിഷയത്തില്‍ സമസ്ത നിലപാട് കൃത്യം; സംഘടനക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്ന് നേതാക്കള്‍
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ സമസ്ത എടുത്ത നിലപാട് കൃത്യമാണെന്ന് നേതാക്കള്‍. നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും നേതാക്കള്‍ പറഞ്ഞു. വഖഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണെന്നും ചില രാഷ്ട്രീയവിവാദങ്ങള്‍ കാരണവും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുമായാണ് പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്ലിം സംഘടനകളുടെ […]

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ സമസ്ത എടുത്ത നിലപാട് കൃത്യമാണെന്ന് നേതാക്കള്‍. നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും നേതാക്കള്‍ പറഞ്ഞു. വഖഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണെന്നും ചില രാഷ്ട്രീയവിവാദങ്ങള്‍ കാരണവും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുമായാണ് പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയ്ക്കൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം രാഷ്ട്രീയവിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്. സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.