സമസ്തയും മുസ്ലിംലീഗും എപ്പോഴും ഒറ്റക്കെട്ട്; ഉറച്ച ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല-സാദിഖലി തങ്ങള്‍, ജിഫ്രി തങ്ങള്‍
കാഞ്ഞങ്ങാട്: സമസ്തയുടെയും മുസ്ലിംലീഗിന്റെയും യോജിപ്പ് ഇല്ലാതാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. രണ്ടു പ്രസ്ഥാനങ്ങളും എപ്പോഴും ഒറ്റക്കെട്ടാണെന്നും ഇരുവരും പറഞ്ഞു. ഈ ഉറച്ച ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഈ രാഷ്ട്രീയപ്രസ്ഥാനവും പണ്ഡിത സമൂഹവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ഈ ബന്ധം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് […]

കാഞ്ഞങ്ങാട്: സമസ്തയുടെയും മുസ്ലിംലീഗിന്റെയും യോജിപ്പ് ഇല്ലാതാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. രണ്ടു പ്രസ്ഥാനങ്ങളും എപ്പോഴും ഒറ്റക്കെട്ടാണെന്നും ഇരുവരും പറഞ്ഞു. ഈ ഉറച്ച ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഈ രാഷ്ട്രീയപ്രസ്ഥാനവും പണ്ഡിത സമൂഹവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ഈ ബന്ധം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി സുവര്‍ണ്ണ ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒരേ സ്വരത്തില്‍ സംസാരിച്ചത്. സുവര്‍ണ്ണ ജൂബിലി ആഘോഷം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐക്യവും യോജിപ്പും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ കഴിയണം. ഉലമാക്കളും ഉമറാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സമസ്തയുടെയും ലീഗിന്റെയും യോജിപ്പും കരുതലുമാണ് കേരളാ മുസ്ലീം സമൂഹത്തിന്റെ പുരോഗതിക്ക് നിദാനമെന്നും സമസ്തയെയും ലീഗിനെയും സ്‌നേഹിക്കുന്നവര്‍ ഐക്യത്തിനായി കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംയുക്ത ജമാഅത്ത് ആസ്ഥാന മന്ദിര പുനര്‍നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ശുഐബുല്‍ ഹൈതമി, പി.എ ഉബൈദുല്ലാഹി നദ്വി, യു.കെ മിര്‍സാഹിദ് അല്‍ ബുഖാരി, ബില്‍ടെക് അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍, കെ.ഇ.എ ബക്കര്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.കെ അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. മൊയ്തീന്‍ കുഞ്ഞി പുല്ലൂര്‍ ഖിറാഅത്ത് നടത്തി. മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍ ഹാജി, കെ.ബി കുട്ടി ഹാജി, പി.കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, കെ.കെ അബ്ദുറഹ്മാന്‍ പാണത്തൂര്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍, എം. മൊയ്തു മൗലവി, സി. മുഹമ്മദ് കുഞ്ഞി, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ പെരുമ്പട്ട, എ.സി.എ ലത്തീഫ്, എം. കെ അബ്ദുല്‍ റഹ്മാന്‍, ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.