മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ല; ആരുടെയെങ്കിലും സമ്മര്‍ദത്തിന് മുഖ്യമന്ത്രി വഴിപ്പെടുമെന്ന് കരുതുന്നില്ലെന്ന് സമസ്ത

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.കെ വിഭാഗം സമസ്ത. മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയെന്നും മുഖ്യമന്ത്രിയില്‍ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും സമസ്ത മുഖപത്രത്തില്‍ പറയുന്നു. ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും മുഖപത്രം പറയുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നേരത്തെ വി. അബ്ദുര്‍ റഹ് മാനാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ഇത്തരത്തിലുളള വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തുകയും […]

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.കെ വിഭാഗം സമസ്ത. മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയെന്നും മുഖ്യമന്ത്രിയില്‍ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും സമസ്ത മുഖപത്രത്തില്‍ പറയുന്നു. ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും മുഖപത്രം പറയുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നേരത്തെ വി. അബ്ദുര്‍ റഹ് മാനാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ഇത്തരത്തിലുളള വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും മുഖപത്രം പറയുന്നു.

മുഖ്യമന്ത്രിക്ക് മുസ്ലീം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു. വകുപ്പ് തിരിച്ചെടുത്ത് മുഖ്യമന്ത്രി മുസ്ലീം സമുദായത്തെ അപമാനിച്ചെന്ന് നേരത്തെ മുസ്ലീം ലീഗ് പ്രതികരിച്ചിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ന്യൂനപക്ഷമെന്നാല്‍ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. സ്ഥിരമായി ഒരു വിഭാഗത്തിനുതന്നെ ഈ വകുപ്പ് നല്‍കുന്നതില്‍ മറുവിഭാഗത്തിനുള്ള അതൃപ്തി കൂടി പരിഗണിച്ചാണ് തീരുമാനമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത വ്യാഴാഴ്ച, ദേശാഭിമാനി ദിനപത്രത്തില്‍ വി അബ്ദുറഹ്‌മാന്റെ വകുപ്പ് പ്രവാസികാര്യവും, ന്യൂനപക്ഷക്ഷേമവുമാണെന്ന് ഒന്നാം പേജില്‍ തന്നെ പറഞ്ഞിരുന്നു. ആഭ്യന്തരവും, ഐ.ടിയും, പൊതുഭരണവുമായിരിക്കും മുഖ്യമന്ത്രിയുടെ കയ്യിലുള്ള പ്രധാനപ്പെട്ട വകുപ്പുകളെന്നും സി.പി.എം മുഖപത്രം എഴുതി. പക്ഷെ അബ്ദുര്‍ റഹ് മാന് ലഭിക്കുമെന്ന് പറഞ്ഞ രണ്ട് വകുപ്പുകളും പിന്നീട് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.

കെ.സി.വൈ.എം പോലുള്ള ക്രൈസ്തവ സംഘടനകള്‍ ന്യൂനപക്ഷ വകുപ്പ് ക്രിസ്താനിയായ ഒരാള്‍ക്ക് നല്‍കണമെന്നും, ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുത്താണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്ന വിമര്‍ശനമാണ് മുസ്‌ലിം സംഘടനകള്‍ക്കുള്ളത്.

Related Articles
Next Story
Share it