സമം സാംസ്‌കാരികോത്സവത്തിന് മുന്നാട്ട് തുടക്കമായി
മുന്നാട്: കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരിക ഉത്സവത്തിന് മുന്നാട് തുടക്കം കുറിച്ചു.ഇഎംഎസ് അക്ഷര ഗ്രാമത്തില്‍ ചിത്രകാര സംഗമവും ചിത്രമെഴുത്തും മുതിര്‍ന്ന ചിത്രകാരന്‍ ചൊട്ടയില്‍ രാഘവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ രാജു കുണ്ടംകുഴി, രാജുഗദ്ദെമൂല, ഇ.വി. അശോകന്‍, പ്രഭന്‍ നീലേശ്വരം, രവി പിലിക്കോട്, ശങ്കരന്‍ പിലിക്കോട്, പ്രശാന്ത് തെക്കേക്കര, അശോകന്‍ മുന്നാട് എന്നിവരും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ചിത്രം വരച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഇ. […]

മുന്നാട്: കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരിക ഉത്സവത്തിന് മുന്നാട് തുടക്കം കുറിച്ചു.
ഇഎംഎസ് അക്ഷര ഗ്രാമത്തില്‍ ചിത്രകാര സംഗമവും ചിത്രമെഴുത്തും മുതിര്‍ന്ന ചിത്രകാരന്‍ ചൊട്ടയില്‍ രാഘവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ രാജു കുണ്ടംകുഴി, രാജുഗദ്ദെമൂല, ഇ.വി. അശോകന്‍, പ്രഭന്‍ നീലേശ്വരം, രവി പിലിക്കോട്, ശങ്കരന്‍ പിലിക്കോട്, പ്രശാന്ത് തെക്കേക്കര, അശോകന്‍ മുന്നാട് എന്നിവരും ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ചിത്രം വരച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഇ. പത്മാവതി അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍, ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, വൈസ് പ്രസിഡണ്ട് എ. മാധവന്‍, ഇ രാഘവന്‍, എം അനന്തന്‍, ജനപ്രതിനിധികള്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
മുന്നാട് പീപ്പിള്‍സ് കോളേജ് അങ്കണത്തില്‍ ഇ എം എസ് അക്ഷര ഗ്രാമത്തിലാണ് സാംസ്‌കാരികോത്സവം. 26 വരെ രണ്ട് വേദികളിലായി ദൃശ്യവിസ്മയമൊരുക്കും. ഗസല്‍, നാടകം, പാട്ടും ചൂട്ടും നാടന്‍ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ 10ന് സമത്വവും ലിംഗ പദവിയും എന്ന വിഷയത്തില്‍ സെമിനാര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ്ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് സാംസ്‌കാരക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി പുരസ്‌കാരം നല്‍കും. രാത്രി ഏഴിന് കോഴിക്കോട് നാടകസംഘത്തിന്റെ ഫിദ നാടകം. തുടര്‍ന്ന് അലോഷിയും ആവണി മല്‍ഹാറും നയിക്കുന്ന ഗാനമേള. ശനിയാഴ്ച രാവിലെ മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി എട്ടിന്‌സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ നാടകവും തുടര്‍ന്ന് ഗാനമേളയും നടക്കും.
ഞായര്‍ വൈകിട്ട് സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി പുഷ്പാവതിയുടെ മെഗാ ഷോ മ്യൂസിക് നൈറ്റും വേദിയിലെത്തും.