മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സമദാനി വിജയിച്ചു; ഭൂരിപക്ഷത്തില്‍ ഒന്നര ലക്ഷം വോട്ടുകളുടെ കുറവ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി വിജയിച്ചു. ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2019ല്‍ ലീഗ് നേടിയ ഭൂരിപക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ കുറവാണ് സമദാനി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സാനുവിനെ 1,14,615 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തു നിന്ന് വിജയിച്ചത്. […]

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി വിജയിച്ചു. ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2019ല്‍ ലീഗ് നേടിയ ഭൂരിപക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ കുറവാണ് സമദാനി നേടിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. സാനുവിനെ 1,14,615 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തു നിന്ന് വിജയിച്ചത്. 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1.71 ലക്ഷം ആയിരുന്നു ഭൂരിപക്ഷം.

Related Articles
Next Story
Share it