പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന മേയറുടെ പരാമര്‍ശത്തിന് പിന്നാലെ കാസര്‍കോട്ടും ബഹുമാനവിവാദം
കാഞ്ഞങ്ങാട്: ഫൊറന്‍സിക് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെ പൊലീസുകാര്‍ ബഹുമാനിക്കണമെന്ന് ഉദ്യോഗസ്ഥ. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കാസര്‍കോട്ടെ പൊലീസുകാര്‍ തന്നെ ബഹുമാനിക്കുന്നില്ലെന്ന ഉദ്യോഗസ്ഥയുടെ ഫോണ്‍ സംഭാഷണം ചര്‍ച്ചയായത്. കണ്ണൂര്‍ സ്വദേശിനിയാണ് ബഹുമാനം കിട്ടുന്നില്ലെന്ന് പറഞ്ഞത്. തന്നോട്ട് ബഹുമാനം കാണിക്കാന്‍ തയ്യാറാകാത്ത പൊലീസുകാരെ ഉദ്യോഗസ്ഥ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നുണ്ട്. താന്‍ ഗസറ്റഡ് ഓഫീസറാണെന്നും സി.ഐ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ബഹുമാനിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. താന്‍ ഓഫീസില്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും […]

കാഞ്ഞങ്ങാട്: ഫൊറന്‍സിക് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെ പൊലീസുകാര്‍ ബഹുമാനിക്കണമെന്ന് ഉദ്യോഗസ്ഥ. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കാസര്‍കോട്ടെ പൊലീസുകാര്‍ തന്നെ ബഹുമാനിക്കുന്നില്ലെന്ന ഉദ്യോഗസ്ഥയുടെ ഫോണ്‍ സംഭാഷണം ചര്‍ച്ചയായത്. കണ്ണൂര്‍ സ്വദേശിനിയാണ് ബഹുമാനം കിട്ടുന്നില്ലെന്ന് പറഞ്ഞത്. തന്നോട്ട് ബഹുമാനം കാണിക്കാന്‍ തയ്യാറാകാത്ത പൊലീസുകാരെ ഉദ്യോഗസ്ഥ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നുണ്ട്. താന്‍ ഗസറ്റഡ് ഓഫീസറാണെന്നും സി.ഐ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ബഹുമാനിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. താന്‍ ഓഫീസില്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും പറയുന്ന ഇവര്‍ സല്യൂട്ട് ചെയ്യണമെന്ന് പറയുന്നില്ലെന്ന് മാത്രം. താന്‍ ഗസറ്റഡ് ഓഫീസര്‍ ആണെന്നും സി.ഐയെക്കാള്‍ മുകളിലാണ് താനെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നുമാണ് പറയുന്നത്.
പൊലീസിലെ ഒരു സി.പി.ഒ യോട് ഫോണിലൂടെ പറഞ്ഞ കാര്യങ്ങളാണ് വിവാദമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആരും ഗൗനിക്കാത്തതിനാലാണ് പൊലീസുകാരെ അടച്ചാക്ഷേപിക്കുന്നത്. പത്ത് പൈസക്ക് വിവരമില്ലാത്ത സി.പി. ഒമാരെന്നും വെറും പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞവരാണ് ഇവരെന്നും പറയുന്നുണ്ട്. പൊലീസുകാര്‍ കോളേജിന്റെ വരാന്ത കണ്ടിട്ടില്ലെന്നും ഇവര്‍ അരിശത്തോടെ പറയുന്നു. ഇവരുടെ ഫോണ്‍ സംഭാഷണം പൊലീസുകാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.
പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ദിവസവേതനക്കാരിയെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പൊലീസുകാരെന്ന് ഇവര്‍ മനസ്സിലാക്കണമെന്നാണ് പൊലീസ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഉയരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച ഇവരില്‍ കുറച്ചുപേര്‍ പിന്നീട് ദിവസവേതനക്കാരായി ജോലി ചെയ്യുകയാണ് . ഇവരെക്കാള്‍ ഭേദം സല്യൂട്ട് ചെയ്യാന്‍ പറഞ്ഞ മേയറാണെന്നും പൊലീസുകാര്‍ പറയുന്നുണ്ട്.