മുരളീധരന്‍ നമ്പൂതിരിയുടെ കുട്ടികള്‍ക്ക് സഹായവുമായി സലീം

കാസര്‍കോട്: മധൂര്‍ ഭഗവതിനഗര്‍ വാര്‍ഡ് പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുരളീധരന്‍ നമ്പൂതിരിയുടെ മക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പഠന ചെലവ് ഏറ്റെടുത്ത് പ്രദേശവാസിയായ എ.ആര്‍. സലീം മാതൃകയായി. പയ്യന്നൂര്‍ സ്വദേശികളായ മുരളീധരന്‍ നമ്പൂതിരിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം രണ്ട് മാസം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. നേരത്തെ കാസര്‍കോട്ടെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. മുരളീധരന് അസുഖം ബാധിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. വാര്‍ഡ് മെമ്പര്‍ അമ്പിളിയും നാട്ടുകാരും വീട്ടുപകരണങ്ങളും സാധനങ്ങളുമൊക്കെ നല്‍കി ഇവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. കാസര്‍കോട് എസ്.എ വിഷ്ണു പ്രസാദും […]

കാസര്‍കോട്: മധൂര്‍ ഭഗവതിനഗര്‍ വാര്‍ഡ് പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുരളീധരന്‍ നമ്പൂതിരിയുടെ മക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പഠന ചെലവ് ഏറ്റെടുത്ത് പ്രദേശവാസിയായ എ.ആര്‍. സലീം മാതൃകയായി. പയ്യന്നൂര്‍ സ്വദേശികളായ മുരളീധരന്‍ നമ്പൂതിരിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം രണ്ട് മാസം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. നേരത്തെ കാസര്‍കോട്ടെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. മുരളീധരന് അസുഖം ബാധിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. വാര്‍ഡ് മെമ്പര്‍ അമ്പിളിയും നാട്ടുകാരും വീട്ടുപകരണങ്ങളും സാധനങ്ങളുമൊക്കെ നല്‍കി ഇവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. കാസര്‍കോട് എസ്.എ വിഷ്ണു പ്രസാദും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. അതിനിടെയാണ് കുടുംബത്തിന്റെ ദുരിതാവസ്ഥയറിഞ്ഞ് മെഡിക്കല്‍ കമ്പനി മാനേജറും ചൗക്കി ബദര്‍ നഗര്‍ സ്വദേശിയുമായ സലീം കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കാന്‍ രംഗത്തെത്തിയത്.

Related Articles
Next Story
Share it