സലീം ഫൈസി ഇര്‍ഫാനി

കണ്ണൂര്‍: മതപ്രഭാഷകനും സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്‌കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. നേരത്തെ കുമ്പള ദര്‍സില്‍ മുദരീസായി പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മതപ്രഭാഷണത്തിന് എത്തിയിരുന്ന സലീം ഫൈസി ഏവര്‍ക്കും സുപരിചിതനാണ്. എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും സമസ്ത ജില്ലാ മുശാവറ അംഗവുമായിരുന്നു. കോവിഡാനന്തര ചികിത്സയുമായിബന്ധപ്പെട്ട് രണ്ടുമാസത്തോളമായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രിയായിരുന്നു […]

കണ്ണൂര്‍: മതപ്രഭാഷകനും സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്‌കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. നേരത്തെ കുമ്പള ദര്‍സില്‍ മുദരീസായി പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മതപ്രഭാഷണത്തിന് എത്തിയിരുന്ന സലീം ഫൈസി ഏവര്‍ക്കും സുപരിചിതനാണ്. എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും സമസ്ത ജില്ലാ മുശാവറ അംഗവുമായിരുന്നു. കോവിഡാനന്തര ചികിത്സയുമായിബന്ധപ്പെട്ട് രണ്ടുമാസത്തോളമായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രിയായിരുന്നു മരണം. ആറങ്ങാടി ദര്‍സിലും സേവനം അനുഷ്ടിച്ചിരുന്നു.
മട്ടന്നൂര്‍ പൊറോറയിലെ ഇസ്മായിലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ശരീഫ (കാവുംപടി). മക്കള്‍: ഹാഫിള സുആദ, ആയിഷ, മുഹമ്മദ്, ജലാല്‍, കുബ്‌റ, സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, സാലിഹ് (ഇരുവരും ദുബായ്), സുഹറ.

Related Articles
Next Story
Share it