റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റെയ്ഡ് നടത്തി. ചെറുവത്തൂരിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഇന്നലെയാണ് ആര്‍.പി.എഫ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ റെയില്‍വെയുടെ അനുമതിയില്ലാതെ സ്ഥാപനത്തില്‍ നിന്നും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍പന നടത്തുന്നതായി അധികൃതര്‍ കണ്ടെത്തി. കടയുടമ ആര്‍.കെ വിപിനെ(27)റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും […]

കാഞ്ഞങ്ങാട്: റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റെയ്ഡ് നടത്തി. ചെറുവത്തൂരിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഇന്നലെയാണ് ആര്‍.പി.എഫ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ റെയില്‍വെയുടെ അനുമതിയില്ലാതെ സ്ഥാപനത്തില്‍ നിന്നും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍പന നടത്തുന്നതായി അധികൃതര്‍ കണ്ടെത്തി.
കടയുടമ ആര്‍.കെ വിപിനെ(27)റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വ്യാപകമായി റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വില്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ റെയ്ഡ്.
ചെറുവത്തൂരില്‍ നിന്നും റിസര്‍വ് ചെയ്ത ഏഴു ടിക്കറ്റുകള്‍ സംഘം പിടിച്ചെടുത്തു. എ.എസ്.ഐമാരായ ബിജു നരിച്ചന്‍, ഒ.എം ചന്ദ്രന്‍, ആര്‍.പി.എഫിലെ എന്‍. സഞ്ജയകുമാര്‍, പി. ശശി, എം. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Related Articles
Next Story
Share it