മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില വില്‍പന; യു.പി സ്വദേശികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശികളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. യു.പി ദേവറിയ ജില്ലയിലെ വിനോദ് ചൗഹാന്‍ (31), ചാന്ദീപ് നീരജ് (19) എന്നിവരാണ് അറസ്റ്റിലായത്. ചാക്കുകെട്ടില്‍ സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ബംഗളൂരുവില്‍ നിന്ന് കെട്ടുകണക്കിനു സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തി വരികയായിരുന്നു. തള്ളികൊണ്ടു പോകുന്ന തരത്തിലുള്ള മുറുക്കാന്‍ കട നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലാണ് പാന്‍ഉല്‍പ്പന്ന വില്‍പ്പന. മാണിക്കോത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശികളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. യു.പി ദേവറിയ ജില്ലയിലെ വിനോദ് ചൗഹാന്‍ (31), ചാന്ദീപ് നീരജ് (19) എന്നിവരാണ് അറസ്റ്റിലായത്. ചാക്കുകെട്ടില്‍ സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്ന് കെട്ടുകണക്കിനു സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തി വരികയായിരുന്നു. തള്ളികൊണ്ടു പോകുന്ന തരത്തിലുള്ള മുറുക്കാന്‍ കട നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലാണ് പാന്‍ഉല്‍പ്പന്ന വില്‍പ്പന. മാണിക്കോത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it