ചെര്‍ക്കളയില്‍ പാക്കറ്റ് മദ്യവില്‍പ്പന വ്യാപകം; രണ്ടുദിവസത്തിനിടെ പിടിയിലായത് നാലുപേര്‍

കാസര്‍കോട്: ചെര്‍ക്കള ടൗണിലും പരിസരങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളും മറ്റും കേന്ദ്രീകരിച്ച് കര്‍ണാടക മദ്യം വില്‍ക്കുന്നത് പതിവാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാലുപേര്‍ അറസ്റ്റിലായി. എക്‌സൈസ് കാസര്‍കോട് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം അസി. എക്‌സൈസ് ഓഫീസര്‍ ജോസഫ്, ഓഫീസര്‍മാരായ അഹമദ് കബീര്‍, രഞ്ജിത്, ശ്രീകാന്ത്, സിവില്‍ ഓഫീസര്‍മാരായ അതുല്‍, ശരത്, പ്രശാന്ത്, കണ്ണന്‍, ബാബു എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മദ്യവുമായി നാലുപേരെ പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ […]

കാസര്‍കോട്: ചെര്‍ക്കള ടൗണിലും പരിസരങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളും മറ്റും കേന്ദ്രീകരിച്ച് കര്‍ണാടക മദ്യം വില്‍ക്കുന്നത് പതിവാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാലുപേര്‍ അറസ്റ്റിലായി. എക്‌സൈസ് കാസര്‍കോട് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം അസി. എക്‌സൈസ് ഓഫീസര്‍ ജോസഫ്, ഓഫീസര്‍മാരായ അഹമദ് കബീര്‍, രഞ്ജിത്, ശ്രീകാന്ത്, സിവില്‍ ഓഫീസര്‍മാരായ അതുല്‍, ശരത്, പ്രശാന്ത്, കണ്ണന്‍, ബാബു എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മദ്യവുമായി നാലുപേരെ പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 180 മില്ലിയുടെ ടെട്ര പാക്ക് മദ്യവുമായി സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നലെ പിടിയിലായി. ഷാജഹാന്‍ എന്ന യുവാവാണ് പിടിയിലായത്. ഷാജഹാന്‍ നേരത്തേയും അബ്കാരി കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. 1.64 ലിറ്റര്‍ മദ്യം സ്‌കൂട്ടറില്‍ വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
9.18 ലിറ്റര്‍ വിദേശമദ്യവുമായി തിരുവനന്തപുരം വിതുര സ്വദേശി എസ്. അനില്‍, വയനാട് സ്വദേശി മനോജ് എന്നിവരെയും 7.2 ലിറ്റര്‍ മദ്യവുമായി പി.എം റഫീഖ് എന്നയാളേയും കഴിഞ്ഞ ദിവസം ചെര്‍ക്കള ഭാഗത്ത് വെച്ച് എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. പാക്കറ്റിലും പൗച്ച് രൂപത്തിലുമുള്ള കര്‍ണാടക മദ്യം 150 രൂപ നിരക്കില്‍ ചെര്‍ക്കളയില്‍ വ്യാപകമായി വില്‍ക്കുന്നതായാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ ഇത്തരം മദ്യം വാങ്ങിക്കാനെത്തുന്നു. നേരത്തെ കുടകില്‍ പിടിയിലായ ചെര്‍ക്കള സ്വദേശിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. അനധികൃതമായി മദ്യം ഉല്‍പാദിപ്പിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്ന ലേബലില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് രണ്ടുമാസം മുമ്പ് ചെര്‍ക്കള സ്വദേശി കുടകില്‍ പിടിയിലായത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. മദ്യവില്‍പനക്കാര്‍ വലിച്ചെറിഞ്ഞ മദ്യപാക്കറ്റുകള്‍ ചെര്‍ക്കള ഭാഗത്തെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്കകത്ത് നിറഞ്ഞിരിക്കുകയാണ്.

Related Articles
Next Story
Share it