വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ നടത്തിയ പരിശോധനയില്‍ 26 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിലായി.ബേള മുണ്ടോട് വീട്ടിലെ സുജിത്ത് കുമാര്‍ (21) ആണ് അറസ്റ്റിലായത്. 181 മില്ലിയുടെ 26 പ്ലാസ്റ്റിക്ക് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചത്. വീടിന്റെ വരാന്തയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തില്‍ സുജിത്ത് കുമാറിന്റെ അമ്മ ഭാഗീരഥി (44)ക്കെതിരെയും കേസെടുത്തു. മദ്യവില്‍പനയിലൂടെ ഇവരുടെ കൈവശമുണ്ടായിരുന്ന 45,820 രൂപയും […]

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ നടത്തിയ പരിശോധനയില്‍ 26 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിലായി.
ബേള മുണ്ടോട് വീട്ടിലെ സുജിത്ത് കുമാര്‍ (21) ആണ് അറസ്റ്റിലായത്. 181 മില്ലിയുടെ 26 പ്ലാസ്റ്റിക്ക് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചത്. വീടിന്റെ വരാന്തയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. സംഭവത്തില്‍ സുജിത്ത് കുമാറിന്റെ അമ്മ ഭാഗീരഥി (44)ക്കെതിരെയും കേസെടുത്തു. മദ്യവില്‍പനയിലൂടെ ഇവരുടെ കൈവശമുണ്ടായിരുന്ന 45,820 രൂപയും എക്‌സൈസ് പിടികൂടി. എക്‌സൈസ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, മുരളീധരന്‍, ശ്യാംജിത്ത്, വനിതാ ഓഫീസര്‍ ടി. ഫസീല, ഡ്രൈവര്‍ എം.വി. സുമോദ് കുമാര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായ രീതിയിലാണ് മദ്യം പിടിച്ചത്.

Related Articles
Next Story
Share it