സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി; സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. കെപിസിസി നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് കരിദിനമായി ആചരിക്കുകയാണ്. ബി.ജെ.പി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.

Related Articles
Next Story
Share it