സേട്ട് സാഹിബ് അനുസ്മരണവും മന്ത്രി അഹമദ് ദേവര്‍ കോവിലിന് സ്വീകരണവും സംഘടിപ്പിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവ് സേട്ട് സാഹിബ് ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് സേട്ട് സാഹിബ് അനുസ്മരണം പുതിയ ബസ് സ്റ്റന്റ് പരിസരത്ത് ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ സംഘടിപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രിയും ഐ.എന്‍.എല്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഹമദ് ദേവര്‍ കോവിലിന് സ്വീകരണവും നല്‍കി. ചടങ്ങ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. എ.പി, […]

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എന്‍.എല്‍ സ്ഥാപക നേതാവ് സേട്ട് സാഹിബ് ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് സേട്ട് സാഹിബ് അനുസ്മരണം പുതിയ ബസ് സ്റ്റന്റ് പരിസരത്ത് ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ സംഘടിപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രിയും ഐ.എന്‍.എല്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഹമദ് ദേവര്‍ കോവിലിന് സ്വീകരണവും നല്‍കി. ചടങ്ങ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. എ.പി, അബ്ദുല്‍ വഹാബ്, കാസിം ഇരിക്കുര്‍, ഹംസ ഹാജി, കെ.എസ്. ഫക്രുദീന്‍, എം.എ. ലത്തീഫ്, റഹീം ബെണ്ടിച്ചാല്‍, സി.എം.എ ജലീല്‍, ഹസീന ടീച്ചര്‍, ഹനീഫ് ഹദ്ദാദ്, ഹാരിസ് ബെഡി, സത്താര്‍ കുന്നില്‍, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ഹനീഫ കടപ്പുറം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it