സൈമ കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട്; മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പിന്തുണയില്‍ ലീഗിലെ ഷമീന ടീച്ചര്‍

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ സി.എ സൈമ തിരഞ്ഞെടുക്കപ്പെട്ടു. സൈമക്ക് 11ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് നാലും വോട്ടുകള്‍ ലഭിച്ചു. സിവില്‍ സ്റ്റേഷന്‍ ഡിവിഷില്‍ നിന്നാണ് സൈമ വിജയിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു.ഡി.എഫിനും എന്‍.ഡി.എക്കും ആറ് അംഗങ്ങള്‍ വീതമായിരുന്നു. എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗം ലീഗ് അംഗത്തിന് വോട്ട്‌ചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐ.യുടേയോ ബി.ജെ.പി.യുടേയോ പിന്തുണയോടെ […]

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ സി.എ സൈമ തിരഞ്ഞെടുക്കപ്പെട്ടു. സൈമക്ക് 11ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് നാലും വോട്ടുകള്‍ ലഭിച്ചു. സിവില്‍ സ്റ്റേഷന്‍ ഡിവിഷില്‍ നിന്നാണ് സൈമ വിജയിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു.ഡി.എഫിനും എന്‍.ഡി.എക്കും ആറ് അംഗങ്ങള്‍ വീതമായിരുന്നു. എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗം ലീഗ് അംഗത്തിന് വോട്ട്‌ചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐ.യുടേയോ ബി.ജെ.പി.യുടേയോ പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

Related Articles
Next Story
Share it