സഹോദയ ഫുട്‌ബോള്‍: അസീസിയ സ്‌കൂള്‍ ജേതാക്കള്‍

പള്ളിക്കര: ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആതിഥ്യമരുളിയ ചന്ദ്രഗിരി സവോദയാ അണ്ടര്‍-14 ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അസീസിയ സ്‌കൂള്‍ ചിത്താരി ജേതാക്കളായി. എം.സി ഗ്ലോബല്‍ സ്‌കൂളിനാണ് രണ്ടാംസ്ഥാനം. പതിമൂന്ന് സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരള ഫുട്‌ബോള്‍ ടീം മൂന്‍ മാനേജര്‍ പി.സി ആസിഫ് നിര്‍വഹിച്ചു. ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നഫീസ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ പി.എ മൊയ്തു, സ്‌കൂള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മഹമൂദ് പള്ളിപ്പുഴ, പി.ആര്‍.ഒ പി.കെ അബ്ദുല്ല, സ്റ്റാഫ് സെക്രടറി […]

പള്ളിക്കര: ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആതിഥ്യമരുളിയ ചന്ദ്രഗിരി സവോദയാ അണ്ടര്‍-14 ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അസീസിയ സ്‌കൂള്‍ ചിത്താരി ജേതാക്കളായി. എം.സി ഗ്ലോബല്‍ സ്‌കൂളിനാണ് രണ്ടാംസ്ഥാനം. പതിമൂന്ന് സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരള ഫുട്‌ബോള്‍ ടീം മൂന്‍ മാനേജര്‍ പി.സി ആസിഫ് നിര്‍വഹിച്ചു. ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നഫീസ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ പി.എ മൊയ്തു, സ്‌കൂള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മഹമൂദ് പള്ളിപ്പുഴ, പി.ആര്‍.ഒ പി.കെ അബ്ദുല്ല, സ്റ്റാഫ് സെക്രടറി സാജിദ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും കെ.എസ് അബ്ദുല്ല സ്‌കൂള്‍ പ്രിന്‍സിപ്പലും സഹോദയ പ്രസിഡണ്ടുമായ അബ്ദുല്ല കുഞ്ഞി, കോഹിനൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സഹോദയ ട്രഷററുമായ മോഹനന്‍ ടി, തന്‍ബീഹ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജയാനന്ദ, അപ്‌സര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ അലി, സഅദിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, അസീസിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിയാഖത്ത് എന്നിവര്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it