സാഹിത്യ ശ്രേഷ്ഠ, കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും

കാസര്‍കോട്: നാടന്‍കലാ ഗവേഷണ പാഠശാല നാലാമത് സംസ്ഥാന സാഹിത്യ ശ്രേഷ്ഠ-കലാ ശ്രേഷ്ഠ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.എഴുത്തില്‍ നൂതനമായ ആശയ ചിന്താ ശൈലികളിലൂടെ വായനക്കാരെ സര്‍ഗാത്മകമാക്കിയ സാഹിത്യ സംഭാവനകള്‍ മാനിച്ചാണ് സുഭാഷ് ചന്ദ്രന് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.അനുഷ്ഠാനത്തിന്റെ ഭക്തിയും സ്വത്വവും ചോരാതെ എഴുത്തിലൂടെയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും തെയ്യത്തെ ലോകോത്തരമാക്കാന്‍ ചെയ്ത ദേശീയ-അന്തര്‍ ദേശീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സജി മാടപ്പാട്ടിനുള്ള അംഗീകാരം.പ്രശസ്ത ശില്‍പി കാനായി […]

കാസര്‍കോട്: നാടന്‍കലാ ഗവേഷണ പാഠശാല നാലാമത് സംസ്ഥാന സാഹിത്യ ശ്രേഷ്ഠ-കലാ ശ്രേഷ്ഠ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എഴുത്തില്‍ നൂതനമായ ആശയ ചിന്താ ശൈലികളിലൂടെ വായനക്കാരെ സര്‍ഗാത്മകമാക്കിയ സാഹിത്യ സംഭാവനകള്‍ മാനിച്ചാണ് സുഭാഷ് ചന്ദ്രന് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
അനുഷ്ഠാനത്തിന്റെ ഭക്തിയും സ്വത്വവും ചോരാതെ എഴുത്തിലൂടെയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും തെയ്യത്തെ ലോകോത്തരമാക്കാന്‍ ചെയ്ത ദേശീയ-അന്തര്‍ ദേശീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സജി മാടപ്പാട്ടിനുള്ള അംഗീകാരം.
പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത പഞ്ചലോഹ ശില്‍പ്പവും 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി രണ്ടിന് വൈകീട്ട് നാലിന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ ചേരുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി അവാര്‍ഡുകള്‍ സമ്മാനിക്കും.
പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത്, പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, ജന. കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട്, വര്‍ക്കിംഗ് കണ്‍വീനര്‍ സുനില്‍കുമാര്‍ മനിയേരി എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it