ആര്‍ട്ടിസ്റ്റ് കുഞ്ഞമ്പു മാഷെ സാഹിത്യ അക്കാദമി നാളെ ആദരിക്കുന്നു

കാസര്‍കോട്: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് സി.കെ. നായര്‍ എന്ന സി. കുഞ്ഞമ്പു നായരെ (കുഞ്ഞമ്പു മാഷ്) നാളെ മുളിയാറില്‍ ആദരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത്, കസ്തൂര്‍ബാ ഗാന്ധി ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഗ്രാമലോക് സാഹിത്യ സംവാദ പരിപാടിയിലാണ് ആദരം. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പരിപാടിയില്‍ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ പഠന കേന്ദ്രം ഡയരക്ടറുമായ ഡോ. എ.എം. ശ്രീധരന്‍ കുഞ്ഞമ്പു മാഷ്‌ക്ക് […]

കാസര്‍കോട്: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് സി.കെ. നായര്‍ എന്ന സി. കുഞ്ഞമ്പു നായരെ (കുഞ്ഞമ്പു മാഷ്) നാളെ മുളിയാറില്‍ ആദരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത്, കസ്തൂര്‍ബാ ഗാന്ധി ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഗ്രാമലോക് സാഹിത്യ സംവാദ പരിപാടിയിലാണ് ആദരം. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പരിപാടിയില്‍ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ പഠന കേന്ദ്രം ഡയരക്ടറുമായ ഡോ. എ.എം. ശ്രീധരന്‍ കുഞ്ഞമ്പു മാഷ്‌ക്ക് ആദരവ് അര്‍പ്പിക്കും.
കാനത്തൂര്‍ കൂടാല സ്വദേശിയായ സി.കെ. നായര്‍ ദീര്‍ഘകാലം ചിത്രകലാ അധ്യാപകനായിരുന്നു. കാനത്തൂര്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലാ പഠനം നടത്തി.
1959ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ ഡ്രോയിംഗ് ആന്റ് പെയിന്റിംഗ് ഡിപ്ലോമ കരസ്ഥമാക്കി. 1961ല്‍ ചിത്രകലാ അധ്യാപകനായി ബേക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. 1966 മുതല്‍ 1978 വരെ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഫൈന്‍ ആര്‍ട്‌സ് ഇന്‍സ്ട്രക്ടര്‍ ആയും തുടര്‍ന്ന് ചിത്രകലാ അധ്യാപകനായും പ്രവര്‍ത്തിച്ചു.
1992ല്‍ കാറഡുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. നിരവധി ആദരവുകളും അംഗീകാരങ്ങളും നേടിയ സി.കെ.നായര്‍, വരച്ച നിരവധി ഛായാചിത്രങ്ങള്‍ കാഞ്ഞങ്ങാട് പി.സ്മാരകത്തിലും മറ്റുമായി ഉണ്ട്.
ഭാര്യ: കെ.പി. ശാരദ. റിട്ട. ചിത്രകലാധ്യാപകനും നാടക നടനുമായ കെ.പി. ജ്യോതിചന്ദ്രന്‍, ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ കെ.പി. വത്സരാജ്, അധ്യാപിക കെ.പി. ശ്രീലേഖ, മാതൃഭൂമി ചെന്നൈ സ്റ്റാഫ് റിപ്പോര്‍ട്ടറും സിനിമാ സംവിധായകനുമായ പ്രശാന്ത് കാനത്തൂര്‍ എന്നിവര്‍ മക്കളാണ്. സിനിമാ സംവിധായകനും ഡോക്യുമെന്റേറിയനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ മകളുടെ ഭര്‍ത്താവാണ്.

Related Articles
Next Story
Share it