കുട്ടിശാസ്ത്രജ്ഞരെ വളര്‍ത്താന്‍ സഹവാസ ക്യാമ്പ്

കാസര്‍കോട്: കുട്ടികളില്‍ ശാസ്ത്ര ബോധവും അന്വേഷണാത്മക ശാസ്ത്ര പഠനവും വളര്‍ത്തുന്നതിനും, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും പ്രാപ്തരാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി കാസര്‍കോട് വൈ.ഐ.പി ശാസ്ത്രപഥം 'നവീനം' സഹവാസ ക്യാമ്പ് നടത്തി. കളനാട് റസിഡന്‍സിയില്‍ കേരള കേന്ദ്ര സര്‍വകലാശാല റിസര്‍ച്ച് സ്‌കോളര്‍ അരുണ്‍ കുമാര്‍ കാരായി ഉദ്ഘാടനം ചെയ്തു. ബി.പി.സി ടി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പില്‍ […]

കാസര്‍കോട്: കുട്ടികളില്‍ ശാസ്ത്ര ബോധവും അന്വേഷണാത്മക ശാസ്ത്ര പഠനവും വളര്‍ത്തുന്നതിനും, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും പ്രാപ്തരാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി കാസര്‍കോട് വൈ.ഐ.പി ശാസ്ത്രപഥം 'നവീനം' സഹവാസ ക്യാമ്പ് നടത്തി. കളനാട് റസിഡന്‍സിയില്‍ കേരള കേന്ദ്ര സര്‍വകലാശാല റിസര്‍ച്ച് സ്‌കോളര്‍ അരുണ്‍ കുമാര്‍ കാരായി ഉദ്ഘാടനം ചെയ്തു. ബി.പി.സി ടി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പില്‍ ജനപ്രതിനിധികള്‍, ശാസ്ത്ര സാങ്കേതികരംഗത്തെ വിദഗ്ധര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

Related Articles
Next Story
Share it