സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് അന്തരിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി മുംബൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സ്വപ്‌ന റോയി. മക്കള്‍: സുശാന്ത് റോയ്, സീമന്തോ റോയ്. 1948ല്‍ ബീഹാറിലെ അരാരിയയില്‍ ജനിച്ച സുബ്രത റോയി 1978ലാണ് സഹാറ ഇന്ത്യ പരിവാര്‍ ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായി മാറി. 1990കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി […]

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി മുംബൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സ്വപ്‌ന റോയി. മക്കള്‍: സുശാന്ത് റോയ്, സീമന്തോ റോയ്. 1948ല്‍ ബീഹാറിലെ അരാരിയയില്‍ ജനിച്ച സുബ്രത റോയി 1978ലാണ് സഹാറ ഇന്ത്യ പരിവാര്‍ ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായി മാറി. 1990കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടര്‍ന്ന് കമ്പനി നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു.2012-ല്‍, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങി. വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Related Articles
Next Story
Share it