സഹലക്കും കൂട്ടുകാര്‍ക്കും സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ്

കാസര്‍കോട്: സൈക്കിളില്‍ കേരള-കാശ്മീര്‍ പര്യടനം നടത്തുന്ന ശഹല, ശാമില്‍, ശാം എന്നിവര്‍ക്ക് സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ് കാസര്‍കോട് ടീം. രണ്ടാം തവണയാണ് ശാമില്‍ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്. കൂട്ടുകാരായ ഇവരുടെ യാത്ര നൂറുദിനം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജേണലിസ്റ്റ് വിദ്യാര്‍ത്ഥിയായ സഹലയുടെ സൈക്കിള്‍ യാത്രകൗതുകത്തോടെയാണ് ജനം കാണുന്നത്. ഡി.ആര്‍.കെയുടെ സ്വീകരണപരിപാടിയില്‍ ഐ.പി. എല്‍ താരം അസ്ഹറുദ്ദീന്‍ ആശംസകളുമായി എത്തി. ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് താമസ സൗകര്യം ഒരുക്കിയ റയാന്‍ ബീച്ച് റിസ്സോര്‍ട്ടില്‍ രണ്ട് ദിനം വിശ്രമിച്ചാണ് മൂവര്‍ […]

കാസര്‍കോട്: സൈക്കിളില്‍ കേരള-കാശ്മീര്‍ പര്യടനം നടത്തുന്ന ശഹല, ശാമില്‍, ശാം എന്നിവര്‍ക്ക് സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ് കാസര്‍കോട് ടീം. രണ്ടാം തവണയാണ് ശാമില്‍ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്. കൂട്ടുകാരായ ഇവരുടെ യാത്ര നൂറുദിനം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജേണലിസ്റ്റ് വിദ്യാര്‍ത്ഥിയായ സഹലയുടെ സൈക്കിള്‍ യാത്രകൗതുകത്തോടെയാണ് ജനം കാണുന്നത്. ഡി.ആര്‍.കെയുടെ സ്വീകരണപരിപാടിയില്‍ ഐ.പി. എല്‍ താരം അസ്ഹറുദ്ദീന്‍ ആശംസകളുമായി എത്തി. ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് താമസ സൗകര്യം ഒരുക്കിയ റയാന്‍ ബീച്ച് റിസ്സോര്‍ട്ടില്‍ രണ്ട് ദിനം വിശ്രമിച്ചാണ് മൂവര്‍ സംഘം യാത്ര തുടര്‍ന്നത്.
സംസ്ഥാന അതിര്‍ത്തിവരെ ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് അംഗങ്ങള്‍ അനുഗമിച്ചു. പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം കൈവരിച്ച ക്ലബ്ബ് അംഗങ്ങളെ അനുമോദിച്ചു. പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ബൈക്ക് റൈഡര്‍ ഹൈദര്‍ മുഖ്യാതിഥിയായിരുന്നു. റിഷാദ് പി.ബി, ഗഫൂര്‍ ബേവിഞ്ച, ഉനൈസ് കെ.ജി, അസ്ഹര്‍ കളനാട് എന്നിവര്‍ സംസാരിച്ചു. അന്‍സാരി മീത്തല്‍ സ്വാഗതവും ഹാരിസ് തൈവളപ്പ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it