കുട്ടിത്താരങ്ങള്‍ക്ക് മുമ്പില്‍ അപ്രതീക്ഷിത അതിഥിയായി സഹല്‍ അബ്ദുല്‍സമദ്

കാസര്‍കോട്: ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി വളര്‍ന്നുവരുന്ന കുട്ടിത്താരങ്ങള്‍ക്ക് മുമ്പിലേക്ക് ഇന്ത്യന്‍ ഓസില്‍ എന്നറിയപ്പെടുന്ന പ്രമുഖ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍സമദ് എത്തിയപ്പോള്‍ ആഹ്ലാദവും അതിലേറെ ആശ്ചര്യവും.കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തോളമായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങിനോടനുബന്ധിച്ച് നായന്മാര്‍മൂലയിലെ ഹില്‍ടോപ്പ് അരീനയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടയിലേക്കാണ് അപ്രതീക്ഷിത അതിഥിയായി ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഫുട്‌ബോള്‍ താരങ്ങളിലൊരാളായ സഹല്‍ അബ്ദുല്‍സമദ് കടന്നുവന്നത്. സഹദിന്റെ […]

കാസര്‍കോട്: ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി വളര്‍ന്നുവരുന്ന കുട്ടിത്താരങ്ങള്‍ക്ക് മുമ്പിലേക്ക് ഇന്ത്യന്‍ ഓസില്‍ എന്നറിയപ്പെടുന്ന പ്രമുഖ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍സമദ് എത്തിയപ്പോള്‍ ആഹ്ലാദവും അതിലേറെ ആശ്ചര്യവും.
കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തോളമായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങിനോടനുബന്ധിച്ച് നായന്മാര്‍മൂലയിലെ ഹില്‍ടോപ്പ് അരീനയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടയിലേക്കാണ് അപ്രതീക്ഷിത അതിഥിയായി ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഫുട്‌ബോള്‍ താരങ്ങളിലൊരാളായ സഹല്‍ അബ്ദുല്‍സമദ് കടന്നുവന്നത്. സഹദിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ വാക്കുകളും കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു. നിരന്തരവും കഠിനവുമായ പ്രയത്‌നത്തിലൂടെ ഫുട്‌ബോളിന്റെ ഉന്നതിയിലേക്ക് കയറിചെല്ലാന്‍ ആര്‍ക്കും കഴിയുമെന്നും സമര്‍പ്പണമാണ് ഇതിന് വേണ്ടതെന്നും സഹല്‍ പറഞ്ഞു. ഈ പ്രായത്തില്‍ ശീലമാക്കേണ്ട പരിശീലനങ്ങളെ കുറിച്ചും താരം കുട്ടികളോട് ഉപദേശിച്ചു. കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററിന് വേണ്ടി ശിഹാബ് വൈസ്രോയി സഹലിനെ ആദരിച്ചു. ടീമുകള്‍ തിരിച്ച് നടത്തിയ കുട്ടികളുടെ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം സഹല്‍ അബ്ദുല്‍സമദ് നിര്‍വഹിച്ചു. നേരത്തെ ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന അനുമോദന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.എം ഹനീഫക്ക് സ്വീകരണം നല്‍കി. കോച്ച് നവാസിനേയും ചടങ്ങില്‍ ആദരിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. സന്തോഷ് ട്രോഫി കേരള ടീം കോച്ച് പി.ബി രമേശന്‍, ടൈറ്റാനിയം മുന്‍താരം അഷ്‌റഫ് എം.ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സന്തോഷ് ട്രോഫി ടീം മാനേജര്‍ റഫീഖ് പടന്ന, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വീരമണി, കെ.എം ഹനീഫ് പ്രസംഗിച്ചു. സുനൈസ് അബ്ദുല്ല നന്ദി പറഞ്ഞു.

Related Articles
Next Story
Share it