നീല കടുവകള്‍ കിടുവാ...
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ടീം ഇന്ത്യ കുവൈത്തിനെ തോല്‍പ്പിച്ച് സാഫ് കപ്പില്‍ വീണ്ടും മുത്തമിട്ടു. മണിപ്പൂരില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, ഇന്റര്‍ കോണ്ടിനെന്റല് കപ്പ് എന്നിവയ്ക്ക് പുറമെ തുടര്‍ച്ചയായി മറ്റൊരു പ്രധാന ട്രോഫി, ഷെല്‍ഫില്‍ ട്രോഫിയും ആളൊഴിഞ്ഞ ഗാലറികളില്‍ ആരവങ്ങളും നിറയുമ്പോള്‍ ഇന്ത്യന്‍ ജനത തങ്ങളുടെ ഫുട്ബോള്‍ പ്രതീക്ഷകള്‍ക്ക് നിറങ്ങള്‍ നല്കുന്നു.തുല്യ ശക്തികളും ഫിഫ റാങ്കില്‍ താഴെയുള്ള രാജ്യങ്ങളുമൊക്കെയായിട്ടായിരുന്നു ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ എന്നത് ടീം നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.കഴിഞ്ഞ ഏഷ്യ […]

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ടീം ഇന്ത്യ കുവൈത്തിനെ തോല്‍പ്പിച്ച് സാഫ് കപ്പില്‍ വീണ്ടും മുത്തമിട്ടു. മണിപ്പൂരില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, ഇന്റര്‍ കോണ്ടിനെന്റല് കപ്പ് എന്നിവയ്ക്ക് പുറമെ തുടര്‍ച്ചയായി മറ്റൊരു പ്രധാന ട്രോഫി, ഷെല്‍ഫില്‍ ട്രോഫിയും ആളൊഴിഞ്ഞ ഗാലറികളില്‍ ആരവങ്ങളും നിറയുമ്പോള്‍ ഇന്ത്യന്‍ ജനത തങ്ങളുടെ ഫുട്ബോള്‍ പ്രതീക്ഷകള്‍ക്ക് നിറങ്ങള്‍ നല്കുന്നു.
തുല്യ ശക്തികളും ഫിഫ റാങ്കില്‍ താഴെയുള്ള രാജ്യങ്ങളുമൊക്കെയായിട്ടായിരുന്നു ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ എന്നത് ടീം നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.
കഴിഞ്ഞ ഏഷ്യ കപ്പിലെ പ്രകടനം മുതല്‍ പലപ്പോഴായി ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആരാധകരെ ചെറുതായെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ട്. മുന്‍ നിര ടീമുകളെ സമനിലയില്‍ തളച്ചും സമന്മാരോട് അടിപതറാതെ പിടിച്ചുനിന്നും സമ്മാനിച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍.
ആ വാതില്‍ ഒന്ന് തുറക്ക് ഗുര്‍പ്രീത്
ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച പയസ് എന്ന കഥാപാത്രം തന്റെ ഹൃദയ വിശാലതയെ ഉപമിക്കുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍ പോസ്റ്റ് പോലെ എന്നാണ്, അന്ന് പലപ്പോഴായി വലനിറച്ച് വാങ്ങാറുണ്ടായിരുന്ന നമ്മുടെ ടീം… എന്നാല്‍ ഇന്ന് നമ്മുടെ സ്ഥിതി അതല്ല. കരുത്തരായ ഖത്തറിനെതിരെ വിജയം പോലെ തന്നെ പ്രധാനപെട്ട സമനില നേടിയെടുത്ത ആ രാത്രിയില്‍ മുഴങ്ങിയ അറബിക് കമെന്ററിയില്‍ പറഞ്ഞത് പോലെ ഇന്ത്യന്‍ പോസ്റ്റിന് കാവലായി കരിങ്കല്‍ ഭിത്തിപോലെ നമ്മുടെ മിന്നല്‍ മുരളി, ഗുര്‍പ്രീത്..
പെനാല്‍റ്റിയിലേക്ക് നീണ്ട, സാഫ് കപ്പിലെ സെമിയിലും ഫൈനലിലും ഗുര്‍പ്രീതിന്റെ കൈകള്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ചത്
ചേത്രി മാസ്സ്
മെസ്സിക്കും റൊണാള്‍ഡോയ്ക്കുമൊപ്പം ആക്റ്റീവ് ഗോള്‍ സ്കോറര്‍മാരില്‍ ഇടം പിടിച്ച് രാജ്യത്തിന്റെ ഫുട്ബോള്‍ ആവേശത്തെ അടയാളപ്പെടുത്തിയ സൂപ്പര്‍ ചേത്രി സാഫിലും തിളങ്ങി. ടോപ് ഗോള്‍ സ്കോററും ടൂര്‍ണമെന്റിലെ താരവും ചേത്രി തന്നെ. തന്റെ നീണ്ട കരിയര്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണ കാലമാക്കാന്‍, കിരീടത്തിലെ പൊന്തൂവലുകള് തേടി അയാള്‍ ജൈത്ര യാത്ര തുടരുന്നു.
സഹല്‍, ചാംഗ്തേ, ജിങ്കന്, അന്‍വര്‍ അലി, അനിരുധ് ഥാപ്പ, ആഷിക്ക് തുടങ്ങിയ പ്രതിഭകള്‍ ഇനിയുമെറേ തിളങ്ങട്ടെ… സ്റ്റിമോക്ക് പുതിയ തന്ത്രങ്ങള്‍ മെനയട്ടെ… ലക്ഷ്യം കാണട്ടെ…
സമീപ കാലത്ത് നടന്ന മൂന്ന് ടൂര്‍ണമെന്റുകളിലെ നിറഞ്ഞ ഗാലറികളും ആരാധകരുടെ പിന്തുണയും അധികാരികള്‍ക്ക് ഇന്ത്യന്‍ ഫുട്ബോളിന്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുവാനുള്ള ഇന്ധനമാവട്ടെ… ഈ കടുവകള്‍ കിടുവാ…
മൂസാ ബാസിത്ത്